1 GBP =
breaking news

ആംബുലന്‍സില്‍ ഓക്‌സിജന്‍ തീര്‍ന്നത് മൂലം രോഗി മരിച്ചതായി പരാതി

ആംബുലന്‍സില്‍ ഓക്‌സിജന്‍ തീര്‍ന്നത് മൂലം രോഗി മരിച്ചതായി പരാതി

തൃശൂര്‍: ആംബുലന്‍സില്‍ ഓക്‌സിജന്‍ തീര്‍ന്നത് മൂലം രോഗി മരിച്ചതായി പരാതി. തൃശൂര്‍ കിഴക്കുംപാട്ടുകര സ്വദേശി സെബാസ്റ്റ്യനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സിലെ ഓക്‌സിജന്‍ തീര്‍ന്നതായാണ് വീട്ടുകാര്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഓക്‌സിജന്‍ തീര്‍ന്നിട്ടില്ലെന്നും സ്വകാര്യ ആശുപ്രത്രിയിലേക്കെത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നതായും ജനറല്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

ശനിയാഴ്ചയാണ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് കിഴക്കുംപാട്ടുകര സ്വദേശി കരേരക്കാട്ടില്‍ സെബാസ്റ്റ്യനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് രോഗിയെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സില്‍ തന്നെ സെബാസ്റ്റ്യനെ കൊണ്ടു പോകുന്നതിനിടെ ഓക്‌സിജന്‍ തീര്‍ന്ന് മരിച്ചതായാണ് വീട്ടുകാരുടെ പരാതി. ആംബുലന്‍സില്‍ കൂടെയുണ്ടായിരുന്ന അറ്റന്‍ഡര്‍ ഓക്‌സിജന്‍ തീര്‍ന്നതായി അറിയിച്ചതായാണ് വീട്ടുകാര്‍ പറയുന്നത്.

എന്നാല്‍ ഓക്‌സിജന്‍ തീര്‍ന്നിട്ടില്ലെന്നും സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴും ശ്വാസമുണ്ടായിരുന്നുവെന്നും ജനറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. സെബാസ്റ്റ്യന്റെ വീട്ടുകാര്‍ പേരാമംഗലം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കും. 64 കാരനായ സെബാസ്റ്റ്യന്‍ തൃശൂര്‍ നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more