1 GBP = 103.38

എൻ എച്ച് എസ് അത്യാഹിത വിഭാഗങ്ങളിൽ രോഗികളുടെ സുരക്ഷിതത്വം തുലാസിൽ; രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിലും ഡിസ്ചാർജ്ജ് ചെയ്യുന്നതിലും രേഖപ്പെടുത്തേണ്ട സമയത്തിൽ കൃത്രിമത്വം കാണിക്കുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

എൻ എച്ച് എസ് അത്യാഹിത വിഭാഗങ്ങളിൽ രോഗികളുടെ സുരക്ഷിതത്വം തുലാസിൽ; രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിലും ഡിസ്ചാർജ്ജ് ചെയ്യുന്നതിലും രേഖപ്പെടുത്തേണ്ട സമയത്തിൽ കൃത്രിമത്വം കാണിക്കുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ലണ്ടൻ: അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികളുടെ കാത്തിരിപ്പ് സമയം ഡോക്ടർമാർ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നതിൽ കൃത്രിമത്വം കാണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. എൻ എച്ച് എസിലെ സീനിയർ മാനേജർമാരുടെ അറിവോടെയാണ് കൃത്രിമത്വം കാണിക്കുന്നത്.

അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികൾക്ക് നാല് മണിക്കൂറിനുള്ളിൽ ചികിത്സ നൽകി വിട്ടയക്കുകയോ, വാർഡുകളിൽ അഡ്മിറ്റ് ചെയ്യുകയോ ചെയ്യണം. വാർഡുകളിൽ അഡ്മിറ്റ് ചെയ്യുന്നതിന് പന്ത്രണ്ട് മണിക്കൂറിൽ കൂടുതൽ രോഗികൾ കാത്തിരിക്കാൻ പാടില്ല, എന്നാണ് നിയമം. പന്ത്രണ്ട് മണിക്കൂറിൽ കൂടുതൽ കാത്തിരിക്കേണ്ടി വരുന്ന രോഗിക്ക് നിയമപരമായി നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. അത്യാഹിത വിഭാഗങ്ങളിൽ ഉണ്ടാകുന്ന തിരക്കും സമ്മർദ്ദവും മൂലം ടാർജറ്റുകൾ കവർ ചെയ്യാൻ കമ്പ്യൂട്ടർ രേഖകളിൽ കൃത്രിമത്വം കാണിക്കുന്നത് ഡോക്ടർമാർ തന്നെയാണ്. ഒരു ദേശീയ മാദ്ധ്യമം നടത്തിയ അന്വേഷണത്തിൽ നോർത്ത് ഇംഗ്ലണ്ടിലെ ഒരു എൻ എച്ച് എസ് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ പുറത്ത് വന്ന വിവരങ്ങൾ ശരി വയ്ക്കുന്നതായിരുന്നു.സീനിയർ മാനേജർ പറഞ്ഞതനുസരിച്ച് രോഗിയെ അഡ്മിറ്റ് ചെയ്ത സമയം കംപ്യൂട്ടറിൽ മാറ്റിയെന്നാണ് അദ്ദേഹം പറഞ്ഞത്.

ലേബർ ഷാഡോ ഹെൽത്ത് മിനിസ്റ്റർ ജസ്റ്റിൻ മാഡർസ് എം പി പുറത്ത് വന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. രോഗികളുടെ സുരക്ഷിതത്വത്തെ തന്നെ ബാധിക്കുന്ന പ്രശ്നത്തിൽ ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ട് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more