1 GBP = 103.87

കോവിഡിന്​ പ്രതിരോധമരുന്ന്​ ക​ണ്ടുപിടിച്ചെന്ന്​ പതഞ്​ജലി

കോവിഡിന്​ പ്രതിരോധമരുന്ന്​ ക​ണ്ടുപിടിച്ചെന്ന്​ പതഞ്​ജലി

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ ലോകം നെ​ട്ടോട്ടമോടുന്നതിനിടെ രോഗത്തിന് പ്രതിരോധ മരുന്ന്​ കണ്ടുപിടിച്ചെന്ന അവകാശവാദവുമായി പതഞ്​ജലി. പതഞ്​ജലിയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ ആചാര്യ ബാൽകൃഷ്​ണയാണ്​ അവകാശവാദവുമായി രംഗത്തെത്തിയത്​.

മരുന്ന്​ നൂറുകണക്കിന്​ കോവിഡ്​ രോഗികളിൽ പരീക്ഷിച്ചെന്നും 100 ശതമാനം അനുകൂല ഫലം ലഭിച്ചെന്നും ബാൽകൃഷ്​ണ അറിയിച്ചു. കോവിഡ്​ പൊട്ടിപ്പുറപ്പെട്ടതിന്​ ശേഷം ഞങ്ങൾ ഇതിനെക്കുറിച്ച്​ പഠിക്കാൻ ഒരു സംഘം ശാസ്​ത്രജ്ഞരെ നിയമിച്ചു. ​വൈറസ്​ ശരീരത്തിൽ വ്യാപിക്കുന്നത്​ തടയാൻ കഴിയുന്ന സംയുക്തങ്ങൾ കണ്ടെത്തി. തുടർന്ന്​ നൂറുകണക്കിന്​ കോവിഡ്​ രോഗികളിൽ കേസ്​ സ്​റ്റഡി നടത്തിയപ്പോൾ 100 ശതമാനം അനുകൂല ഫലം ലഭിച്ചു – ബാൽകൃഷ്​ണ അവകാശപ്പെട്ടു. 

ആയുർവേദത്തിലൂടെ കോവിഡ്​ ചികിത്സ സാധ്യമാണെന്ന്​ ഞങ്ങൾക്ക്​ പറയാൻ കഴിയും. കമ്പനി ഇപ്പോൾ മരുന്ന്​ പരീക്ഷണങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും തെളിവുകൾ ഒരാഴ്​ചക്കുള്ളിൽ പുറത്തുവിടുമെന്നും പതഞ്​ജലി സി.ഇ.ഒ പറയുന്നു. 

ബാബാ രാംദേവും ബാൽകൃഷ്​ണയും ചേർന്ന്​ 2006ലാണ്​ പതഞ്​ജലി സ്ഥാപിച്ചത്​. ​പതഞ്​ജലിയുടെ കോവിഡ്​ പ്രതിരോധമരുന്ന്​ കൊറോണിൽ എന്നപേരിലാണ്​ പുറത്തിറങ്ങുകയെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.  

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more