1 GBP = 103.85
breaking news

ബ്രിട്ടീഷ് പാസ്പോർട്ട് അപേക്ഷക്കുള്ള ഫീസ് വർദ്ധന ഈസ്റ്ററിന് മുൻപ്; കുട്ടികളുടേതിന് 27 ശതമാനം വർദ്ധനവ്

ബ്രിട്ടീഷ് പാസ്പോർട്ട് അപേക്ഷക്കുള്ള ഫീസ് വർദ്ധന ഈസ്റ്ററിന് മുൻപ്; കുട്ടികളുടേതിന് 27 ശതമാനം വർദ്ധനവ്

ലണ്ടൻ: ബ്രിട്ടീഷ് പാസ്പോർട്ടിനുള്ള തപാൽ വഴിയുള്ള അപേക്ഷകൾക്കുള്ള ഫീസ് വർദ്ധന ഈസ്റ്ററിന് മുൻപ് നടപ്പാക്കും. ഇത് സംബന്ധിച്ചുള്ള നിയമം പാർലമെന്റ് പാസ്സാക്കി. ലേബർ പാർട്ടി വർദ്ധനവിനെ എതിർത്തെങ്കിലും 258 വോട്ടുകൾക്കെതിരെ 317 വോട്ടിന് വർദ്ധനവ് പാർലമെന്റിൽ പാസ്സായി. മുതിർന്നവരുടെ പാസ്‌പോർട്ടിന് £72.50 ൽ നിന്ന് £85 ആയും പതിനാറ് വയസ്സിന് താഴയുള്ള കുട്ടികൾക്ക് £46 ൽ നിന്ന് £58.50 ആയും വർദ്ധിക്കും. സർക്കാരിന്റെ ഓൺലൈൻ സർവീസുകൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിനാണ് തപാൽ അപേക്ഷകൾക്ക് വർദ്ധനവ് നടപ്പാക്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഓണലൈൻ അപേക്ഷകൾക്ക് നിലവിലെ നിരക്ക് തന്നെ തുടരും.

മാർച്ച് 27 മുതലാണ് വർദ്ധനവ് പ്രാബല്യത്തിൽ വരുക. 27 ന് മുൻപുള്ള അപേക്ഷകൾക്ക് നിലവിലെ നിരക്ക് തന്നെ തുടരും. പുതിയ നിരക്ക് സാധാരണക്കാരായ നിരവധി കുടുംബങ്ങളുടെ അവധിയാഘോധങ്ങൾക്ക് ഭംഗം വരുത്തുമെന്ന് ലേബർ ഷാഡോ ഹോം സെക്രട്ടറി ഡയാൻ അബ്ബോട്ട് അഭിപ്രായപ്പെട്ടു. അഫ്‌ഹീക ഫീസ് നടപ്പാക്കുന്നത് വഴി എച്ച് എം പാസ്പോർട്ട് ഓഫീസിന് 2018-19 കാലയളവിൽ 50 മില്യൺ പൗണ്ട് അധിക വരുമാനം കണ്ടെത്താനാകുമെന്ന് അധികൃതർ പറയുന്നു.

ഓരോ വർഷവും ആറു മില്യണിലധികം പാസ്പോർട്ടുകളാണ് എച്ച് എം പി ഓ വിതരണം ചെയ്യുന്നത്. വർദ്ധിച്ച് വരുന്ന ആവശ്യകത പാസ്പോർട്ട് ഓഫീസിനും കടുത്ത സമ്മർദ്ദമേർപ്പെടുത്തുന്നുണ്ട്. ഇരുന്നൂറോളം അധിക ജീവനക്കാരെ നിയമിക്കണമെന്നാണ് പാസ്പോർട്ട് ഓഫീസ് ആവശ്യപ്പെടുന്നത്. ഫീസ് വർദ്ധനവ് കൊണ്ട് ഈ ആവശ്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും അധികൃതർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more