1 GBP = 104.18

ബ്രിട്ടീഷ് പാസ്പോർട്ടുകൾക്ക് ചിലവേറുന്നു; പോസ്റ്റൽ അപേക്ഷകൾക്ക് ഫീസിൽ വൻ വർദ്ധന; ഓൺലൈൻ സർവീസുകൾ ഉപയോഗിക്കുന്നതാവും ലാഭകരം

ബ്രിട്ടീഷ് പാസ്പോർട്ടുകൾക്ക് ചിലവേറുന്നു; പോസ്റ്റൽ അപേക്ഷകൾക്ക് ഫീസിൽ വൻ വർദ്ധന; ഓൺലൈൻ സർവീസുകൾ ഉപയോഗിക്കുന്നതാവും ലാഭകരം

ലണ്ടൻ: ബ്രിട്ടീഷ് പാസ്പോർട്ട് അപേക്ഷക്കുള്ള ഫീസുകളിൽ വൻ വർദ്ധന. പതിനാറ് വയസിന് താഴെയുള്ള കുട്ടികൾക്ക് പോസ്റ്റൽ അപേക്ഷക്കുള്ള ഫീയിൽ 27 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 46 പൗണ്ട് ആയിരുന്നത് 58.5 പൗണ്ട് ആയി ഉയർന്നു. അതേസമയം മുതിർന്നവർക്ക് പതിനേഴ് ശതമാനം മാത്രമാണ് വർദ്ധനവ്. 72.5 പൗണ്ട് ആയിരുന്നത് 85 പൗണ്ടായി വർദ്ധിച്ചു. മുതിർന്നവരുടെ പാസ്പോർട്ട് കാലാവധി പത്ത് വര്ഷമാണെങ്കിൽ കുട്ടികൾക്ക് ഇത് അഞ്ചു വര്ഷം മാത്രമാണ്. ഓൺലൈൻ അപേക്ഷകൾക്ക് പുതിയ മാറ്റം അനുസരിച്ച് കുട്ടികൾക്ക് 49 പൗണ്ടും മുതിർന്നവർക്ക് 75 പൗണ്ടുമാണ് നിരക്ക്.

നേരത്തെ പോസ്റ്റൽ അപേക്ഷകൾക്കും ഓൺലൈൻ അപേക്ഷകൾക്കും ഒരേ ഫീസ് മാനദണ്ഡമാണ് ഉണ്ടായിരുന്നത്. പുതിയ ഫീസ് വർധനവനുസരിച്ച് ഓൺലൈൻ അപേക്ഷകൾക്ക് പോസ്റ്റൽ അപേക്ഷകളേക്കാൾ ഫീസിൽ കാര്യമായ കുറവുണ്ട്. സർക്കാരിന്റെ ഓൺലൈൻ സംവിധാനങ്ങൾ ജനങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്താനാണ് ഫീസിൽ ഇത്തരത്തിൽ ഒരു മാറ്റം വരുത്തിയതെന്ന് അധികൃതർ പറയുന്നു.

മാർച്ച് 27 മുതലാണ് പുതിയ നിയമങ്ങൾ ബാധകമാകുക. നാലുപേരുള്ള ഒരു കുടുംബത്തിന് പുതിയ പാസ്പോർട്ട് എടുക്കുന്നതിനോ പുതുക്കുകയോ ചെയ്യുന്നതിന് പോസ്റ്റൽ അപേക്ഷ വഴി മുടക്കേണ്ടി വരുന്നത് 287 പൗണ്ടായിരിക്കും. അതേസമയം ഓൺലൈനിൽ 248 പൗണ്ട് മാത്രം മതിയാകും.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more