1 GBP = 103.96

പ്രതിഷേധങ്ങള്‍ ഫലം കണ്ടു: പാസ്‌പോര്‍ട്ട് നിറം മാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു

പ്രതിഷേധങ്ങള്‍ ഫലം കണ്ടു: പാസ്‌പോര്‍ട്ട് നിറം മാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു

തിരുവനന്തപുരം: വ്യാപക എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പാസ്‌പോര്‍ട്ടിന് രണ്ട് നിറങ്ങളില്‍ പുറം ചട്ട ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇ.സി.ആര്‍) പാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറവും മറ്റുള്ളവയ്ക്ക് നീല നിറവും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് പൗരന്മാരെ രണ്ട് തരക്കാരായി മാറ്റുമെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നതോടെ നീക്കം വിവാദമായി.

തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറിയത്. പകരം നിലവിലെ സ്ഥിതി തന്നെ തുടരാനാണ് തീരുമാനം. ഇത് കൂടാതെ പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ വിലാസം നല്‍കുന്നത് തുടരാനും തീരുമാനമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more