1 GBP = 103.96

പാരീസില്‍ ഭീകാരാക്രമണം; എ കെ 47 തോക്ക് ഉപയോഗിച്ച് ആക്രമണം; ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരണമടഞ്ഞു

പാരീസില്‍ ഭീകാരാക്രമണം; എ കെ 47 തോക്ക് ഉപയോഗിച്ച് ആക്രമണം; ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരണമടഞ്ഞു

പാരീസ്: ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് പാരീസിലെ പ്രമുഖ വിനോദ സഞ്ചാര പ്രദേശത്ത് ആക്രമണം നടന്നത്. 39 വയസുള്ള ആളാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ ഉദ്ധരിച്ചു. മറ്റ് രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കൂടി വെടിവച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടി വച്ച് കൊല്ലുകയായിരുന്നു. ഭീകരാക്രമണമാണു നടന്നതെന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് സ്ഥിരീകരിച്ചതിന്റെ തൊട്ടു പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐഎസ് (ഇസ്‌ലാമിക് സ്‌റ്റേറ്റ്) രംഗത്തെത്തി. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഐഎസിന്റെ അവകാശവാദം.

ആക്രമണകാരി നിരവധി വര്‍ഷങ്ങള്‍ ജയിലായിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതിന് മുന്‍പും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ഉപയോഗിച്ചതിന്റെ പേരില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രണ്ടു പേരാണ് ആക്രമണം നടത്തിയതെന്നാണു പൊലീസ് നിഗമനം. അക്രമികള്‍ 20 തവണ വെടി ഉതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജനങ്ങളോടു പ്രദേശം ഒഴിയാന്‍ പാരീസ് പൊലീസ് നിര്‍ദേശം നല്‍കി. രാജ്യത്തു പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാന്‍ മൂന്നു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് ഇത്തരത്തിലൊരു അക്രമണമുണ്ടായത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരനോടുള്ള ആദരസൂചകമായി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി. സംഭവത്തെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഉടന്‍ മന്ത്രിസഭായോഗം ചേരുമെന്നും ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു. അക്രമികളെ തിരിച്ചറിഞ്ഞുവെന്നും എന്നാല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പാരീസ് പ്രോസിക്യൂട്ടര്‍ ഫ്രാന്‍സ്വ മോലിന്‍സ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more