1 GBP = 103.12

‘മക്കള്‍ ദൈവികദാനം ..കുടുംബം ദേവാലയം ..’ മാതാപിതാക്കള്‍ക്കായി റവ.ഫാ.സോജി ഓലിക്കലും സെഹിയോന്‍ ടീമും നയിക്കുന്ന പേരന്റല്‍ ട്രെയിനിങ് ആഗസ്റ്റ് 14ന് …

‘മക്കള്‍ ദൈവികദാനം ..കുടുംബം ദേവാലയം ..’ മാതാപിതാക്കള്‍ക്കായി റവ.ഫാ.സോജി ഓലിക്കലും സെഹിയോന്‍ ടീമും നയിക്കുന്ന പേരന്റല്‍ ട്രെയിനിങ് ആഗസ്റ്റ് 14ന് …

ബാബു ജോസഫ്

നിങ്ങളുടെ ദുഖങ്ങളും സന്തോഷങ്ങളും:- അത് മക്കളെക്കുറിച്ചാണെങ്കില്‍

നമ്മുടെ മനസ്സിന് ഒരു പക്ഷേ ഏറ്റവും ആഹ്ലാദകരമായ അനുഭവങ്ങള്‍ നല്‍കിയിരിക്കുന്നത് നമ്മുടെ മക്കളുമായി ചിലവിട്ട വിലപ്പെട്ട സമയങ്ങളായിരിക്കും. നിര്‍ഭാഗ്യവശാല്‍ അവര്‍ തന്നെയാവും ചിലപ്പോള്‍ നമ്മുടെ ഏറ്റവും ദുഃഖത്തിന്റെയും ആധിയുടെയും കാരണമായിത്തീര്‍ന്നിരിക്കുന്നതും.

നമ്മുടെ തെറ്റും ശരിയും

പൊയ്‌പ്പോയ നമ്മുടെ യുവത്വത്തിന്റെ, ഇല്ലായ്മയുടെയും, പരാജയത്തിന്റെയും കുറവുകളുടെയും നേരേ, ഒരു കനത്ത മൂടുപടം ഇടാന്‍ നടത്തുന്ന വെമ്പലിന്റെ ഒരു പ്രതിഫലനം ആണ്, ഇന്നത്തെ കുട്ടികളുടെ മേല്‍ നാം അടിച്ചേല്‍പ്പിക്കുന്ന ‘comepetitive mentality’. ആഴ്ചയുടെ ഏഴു ദിവസവും, ഓരോ മണിക്കൂര്‍ പോലും ‘swimming’ മുതല്‍ ‘കരാട്ടേ’ വരെയുള്ള എല്ലാം കൊടുക്കാന്‍ നാം പ്രതിജ്ഞാബദ്ധരായിരിക്കുന്നു. അതിനു പുറമെയാണ് ‘Online tuition’ മുതല്‍ ‘Grammar School Admission’ വരെയുള്ള നെട്ടോട്ടം. ഇവയൊന്നും തെറ്റായി ചിത്രീകരിക്കുകയല്ല.

കുട്ടികളുടെ കൗമാരപ്രായം

വളര്‍ച്ചയുടെ ഒരു പ്രത്യേക കാലഘട്ടത്തിലൂടെ ബദ്ധപ്പെട്ടു വളര്‍ന്നു വരുന്ന കുരുന്നുകള്‍ക്ക് അവരുടെ വളര്‍ച്ചയിലുണ്ടാകുന്ന ശാരീരിക മാനസിക മാറ്റങ്ങള്‍ പോലും ചിലപ്പോള്‍ അവര്‍ക്കു തന്നെ അംഗീകരിക്കാന്‍ പറ്റാതെ വരുന്നു. കൗമാര പ്രായത്തിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പ്രകടിപ്പിക്കുന്ന ‘Aggressiveness’, സാമൂഹിക കാര്യങ്ങളിലെ നിസ്സംഗത; ആധ്യാത്മിക വിശ്വാസത്തിലെ വൈകൃതങ്ങള്‍ ഇവയെല്ലാം നമ്മെ അമ്പരപ്പിക്കുന്നു.

എന്റെ ഓര്‍മ്മത്തെറ്റ്

ഇതിനെല്ലാം ഒരേ ഒരു കാരണം, കുട്ടികള്‍ക്ക് അതിന്റെ ഏറ്റവും കുരുന്നു പ്രായത്തില്‍ത്തന്നെ കൊടുക്കേണ്ടത്; നമ്മുടെ കടമയായിരുന്നത്, നമ്മള്‍ സൗകര്യപൂര്‍വ്വം മറന്നുപോയി എന്ന് പറയേണ്ടിയിരിക്കുന്നു. നമ്മുടെ സ്‌നേഹം പരമാവധി കൊടുത്ത്, എല്ലാ സൗകര്യങ്ങളും കാണിച്ചും പറഞ്ഞും കൊടുത്തപ്പോഴും; പരമ സ്‌നേഹമായി നമുക്കുവേണ്ടി മരിച്ച നമ്മുടെ കര്‍ത്താവിനെ ചൂണ്ടിക്കാണിക്കാന്‍ നമ്മുടെ വിരലുകള്‍ ഉയര്‍ന്നില്ല, മുട്ടുകള്‍ കുനിഞ്ഞില്ല.

തലമുറയ്ക്കു വേണ്ടിയുള്ള പ്രത്യാശ

നമ്മളും നമ്മുടെ കുട്ടികളും ജീവിക്കുന്ന, അല്ലെങ്കില്‍ ജീവിക്കാന്‍ പോകുന്ന ലോകം അത്ര എളുപ്പമുള്ളവയായിരിക്കില്ല. ലോകത്തിന്റെ പല സ്ഥലങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന അക്രമവും അരാചകത്വവും നമ്മുടെ തൊട്ടടുത്തിരിക്കുന്നതു പോലെ ആയിരിക്കുന്നു. ജാതിമത പ്രായ വര്‍ഗ്ഗഭേദമെന്യേ, അനൈക്യത്തിന്റെ പാതയിലൂടെ നീങ്ങിത്തുടങ്ങിയിരിക്കുന്നു. അരാചകത്വം (Anarchy) അസമാധാനത്തിനും, അസമാധാനം തകര്‍ച്ചയ്ക്കും കാരണമായിക്കൊണ്ടിരിക്കുന്നു. പ്രകാശമില്ലായ്മ അന്ധകാരമാണ്.

അന്ധകാരം പാപത്തിന്റെ പരിണതഫലവും. പാപത്തിന്റെ വഴികള്‍ അനവധിയാണ്. അവയെല്ലാം നമുക്ക് അറിയുകയും ചെയ്യാം. നമ്മള്‍ എപ്പോഴും കൂടെ കൊണ്ടു നടക്കുന്ന ഒരു ചെറിയ മൊബൈല്‍ ഫോണ്‍ പോലും എത്രയേറെ അപകടം വരുത്തി വയ്ക്കുന്നു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പക്ഷേ ധൈര്യമായി മുമ്പോട്ടു ചലിക്കുവാന്‍ നമുക്കു പ്രതീക്ഷയുണ്ട്.

ബൈബിള്‍ പറയുന്നു: ‘പാപം വര്‍ദ്ധിച്ചിടത്ത് കൃപയും അതിലേറെ വര്‍ദ്ധിച്ചു’ എന്ന്. സങ്കീര്‍ത്തകന്‍ കുഞ്ഞുങ്ങളെക്കുറിച്ച് പറയുന്നത് ‘ദൈവത്തിന്റെ ദാനം’ എന്നുമാണ്.

കുട്ടികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമോ?

മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്കു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കണം. നമ്മുടെ വീടിന്റെ വാതിക്കല്‍ നമ്മെക്കാത്തു നില്‍ക്കുന്ന പാപത്തെ ദൂരെ മാറ്റി നിറുത്തുക. ഒരു ‘Natural Calamity’; ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടായി, വെള്ളപ്പാച്ചില്‍ നമുക്കു നേരെ വരുന്നതു കാണുമ്പോള്‍, നാം തലയില്‍ കൈവച്ച് ദൈവമേ എന്ന് ഉച്ചത്തില്‍ നിലവിളിക്കും. അതുപോലെ ഈ തലമുറയുടെ പ്രശ്‌നങ്ങള്‍ ഒരു സുനാമി വരുന്നതു പോലെ കണ്ട് നാം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.

പ്രാര്‍ത്ഥിക്കാന്‍ എനിക്ക് എന്തെങ്കിലും അവസരമുണ്ടോ?

2017 August മാസം 14-ആം തീയതി തിങ്കളാഴ്ച നിങ്ങളെ ഓരോരുത്തരെയും ബര്‍മിംഗ് ഹാമിലുള്ള St.Gerard പള്ളിയിലേക്ക് ക്ഷണിക്കുന്നു. സെഹിയോന്‍ യുകെ ഡയറക്ടര്‍ ബഹുമാനപ്പെട്ട സോജി ഓലിക്കല്‍ അച്ഛന്റെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്കു വേണ്ടി പ്രത്യേക പ്രോഗ്രാം. മക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ട ആവശ്യകതയെക്കുറിച്ചും, മാതാപിതാക്കളുടെ തന്നെ അനുഭവ സാക്ഷ്യങ്ങളും ചേര്‍ത്ത് ഒരുക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളുമായി വീണ്ടും സെഹിയോന്‍ ടീം. നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തുന്ന ധ്യാനങ്ങള്‍, ‘School of Evangelisation’ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങള്‍ നമുക്കായി പങ്കുവയ്ക്കുന്നു.

ഈ ഒരു ദിവസം നമ്മുടെ തലമുറയ്ക്കായി മാറ്റിവയ്ക്കാന്‍, അവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍, മാതാപിതാക്കള്‍ പരസ്പരം പരിചയപ്പെടാന്‍, പങ്കുവയ്ക്കാന്‍, ഈ അവസരം ഉപകാരപ്പെടട്ടെ. ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍ വളരുമ്പോള്‍ കുടുംബം ദൈവിക ആലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന, അതിനായി അവരെ ഒരുക്കുന്ന, റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീമും നയിക്കുന്ന ‘പേരന്റല്‍ ട്രെയിനിംഗ്’ ഓഗസ്റ്റ് 14 ന് ബിര്‍മിംഗ് ഹാം സെന്റ് ജെറാഡ് കാത്തലിക് പള്ളിയില്‍ നടക്കും.

രാവിലെ 9 ന് ജപമാലയോടെ തുടങ്ങുന്ന ശുശ്രൂഷയില്‍ ഏതൊരാള്‍ക്കും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംഗിനുമുളള സൗകര്യം ഉണ്ടായിരിക്കും. മക്കള്‍ ഈശോയില്‍ വളരാനുതകുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകാന്‍ മുഴുവന്‍ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ ഓഗസ്റ്റ് 14 ന് ബിര്‍മിംഗ് ഹാമിലേക്കു ക്ഷണിക്കുന്നു.

സമയം: രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ

അഡ്രസ് :
St. Gerard Catholic Church
Castle Vale Birmingham – B35 6JT

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് മാത്യു 07888 843707

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more