1 GBP = 104.06

അവസാന പന്ത് വരെ പൊരുതി; ഡെവിള്‍സിനെ തകര്‍ത്ത് ജയം പഞ്ചാബിന്

അവസാന പന്ത് വരെ പൊരുതി; ഡെവിള്‍സിനെ തകര്‍ത്ത് ജയം പഞ്ചാബിന്

ന്യൂഡല്‍ഹി: ക്രിസ് ഗെയിലില്ലാതെ ഇറങ്ങിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ വീഴ്ത്തി. നാലു റണ്‍സിനായിരുന്നു പഞ്ചാബിന്റെ വിജയം.

അവസാന ഓവറില്‍ ജയിക്കാന്‍ ആവശ്യമായിരുന്ന 17 റണ്‍സ് നേടാന്‍ ക്രീസിലുണ്ടായിരുന്ന റിഷഭ് പന്തിനു കഴിഞ്ഞില്ല. ജയിക്കാന്‍ അഞ്ചു റണ്‍സ് ആവശ്യമായിരുന്ന അവസാന പന്തില്‍ പന്ത്(57) പുറത്തായി. പൃഥ്വി ഷാ(22), രാഹുല്‍ തെവാട്ടിയ(24) എന്നിവര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ പൊരുതാനെങ്കിലും ശ്രമിച്ചത്. പഞ്ചാബിനായി അങ്കിത് രജ്പുത്, ആന്‍ഡ്രൂ ടൈ, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവര്‍ രണ്ടും വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റു ചെയ്ത പഞ്ചാബിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് മാത്രമാണു നേടാന്‍ കഴിഞ്ഞത്. മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ കഴിയാതിരുന്നതാണു പഞ്ചാബിനെ വന്‍ സ്‌കോര്‍ നേടുന്നതില്‍നിന്നു തടഞ്ഞത്. 34 റണ്‍സ് നേടിയ കരുണ്‍ നായര്‍ കിംഗ്‌സ് ഇലവന്‍ ടോപ് സ്‌കോററായി.

കെ.എല്‍.രാഹുല്‍(23), മായങ്ക് അഗര്‍വാള്‍(21), ഡേവിഡ് മില്ലര്‍(26) എന്നിവര്‍ പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വെറ്ററന്‍ താരം യുവരാജ് സിംഗിനു 14 റണ്‍സ് മാത്രമാണു നേടാന്‍ കഴിഞ്ഞത്.
ഡല്‍ഹിക്കായി ലിയാം പ്ലങ്കറ്റ് 17 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍ എന്നിവര്‍ രണ്ടും ഡാനിയല്‍ ക്രിസ്റ്റ്യന്‍ ഒന്നും വിക്കറ്റ് സ്വന്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more