വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ, പാമ്പാടി എഞ്ചിനിയറിംഗ് കോളജിലേക്ക് നടന്ന മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം


വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ, പാമ്പാടി എഞ്ചിനിയറിംഗ് കോളജിലേക്ക് നടന്ന മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം

പാമ്പാടി എഞ്ചിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. എസ്എഫ്‌ഐ, കെ.എസ്.യു വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. വിദ്യാര്‍ത്ഥികള്‍ കോളജ് ക്ലാസ് മുറികളും ഉപകരണങ്ങളും അടിച്ചുതകര്‍ത്തു.

കോളജില്‍ നിലയുറപ്പിച്ചിരുന്ന പോലീസ് സംഘത്തിന് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. കോളജ് കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ ജീപ്പ് കല്ലേറില്‍ തകര്‍ന്നു. പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.

കോളജ് മതില്‍ക്കെട്ടിനുള്ളില്‍ കടന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജിന് നേരെ കല്ലെറിയുകയും കോളജ് ഓഫീസ് കെട്ടിടവും ക്ലാസ് മുറികളും പൂച്ചട്ടികളഴും അടിച്ച് തകര്‍ക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നുള്ള പ്രതിഷേധം ഭയന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

എബിവിപി, കെ.എസ്.യു, എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് കോളജിലേക്ക് മാര്‍ച്ചായി എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോഴിക്കോട് സ്വദേശിയായ ജിഷ്ണു പ്രണോയി(18) കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയതത്. ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു കോപ്പിയടിച്ചെന്ന് ആരോപിച്ച് ജിഷ്ണുവിനെ അധ്യാപകര്‍ മര്‍ദ്ദിക്കുകയും ഡീബാര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

തുടര്‍ന്ന് മനോവിഷമത്തിലായ ജിഷ്ണു ഹോസ്റ്റലിലെത്തി കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തിയ ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ കോളജ് അധികൃതര്‍ സഹായിച്ചില്ലെന്നും ആരോപണമുണ്ട്. അതേസമയം വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ സംബന്ധിച്ച് സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാല്‍ നെഹ്‌റു കോളജിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കോപ്പിയടി സംബന്ധിച്ച് കോളജ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സാങ്കേതിക സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates