1 GBP = 104.05

ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഓശാന പെരുന്നാള്‍ ഭക്തിസാന്ദ്രമായി

ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഓശാന പെരുന്നാള്‍ ഭക്തിസാന്ദ്രമായി

ജോര്‍ജ് മാത്യു

ജറുസലേമിലേക്കുള്ള ദൈവ പുത്രന്റെ രാജകീയ പ്രവേശനത്തെ അനുസ്മരിച്ചു ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ ഓശാന പെരുനാള്‍ ഭക്തിസാന്ദ്രമായി കൊണ്ടാടി. പ്രഭാത നമസ്‌കാരം, വി. കുര്‍ബാന, പ്രസംഗം, വി. കുര്‍ബാന, കുരുത്തോല വാഴ്വ് എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ഫാ. ഗീവര്‍ഗീസ് ജേക്കബ് തരകന്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

വിനയത്തിന്റെയും താഴ്മയുടെയും ആള്‍രൂപമായ യേശുക്രിസ്തുവിനെ ജീവിതത്തില്‍ പിന്‍പറ്റി കൊണ്ട് ആള്‍രൂപമായ നന്മയുടെ വ്യക്തികളായി മാറുവാന്‍ അച്ചന്‍ കുര്‍ബാന മദ്ധ്യേയുള്ള പ്രസംഗത്തില്‍ ഉത്ബോധിപ്പിച്ചു.

ജറുസലേമിലേക്കുള്ള യേശുവിന്റെ പ്രവേശന സമയത്ത് വഴികളില്‍ പൂക്കളും വൃക്ഷ ശിഖരങ്ങളും വിതറി ജനം വരവേറ്റതിനെ അനുസ്മരിച്ചു കുരുത്തോലയും പൂക്കളുമായി വിശ്വാസികള്‍ പ്രദക്ഷിണം നടത്തി. ഇടവക ട്രസ്റ്റി രാജന്‍ വര്‍ഗീസ്, നിയുക്ത ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, സെക്രട്ടറി മോന്‍സി എബ്രഹാം, മാനേജിങ്ങ് കമ്മിറ്റിയംഗങ്ങള്‍, ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഇന്ന് വൈകീട്ട് 8 മണിക്ക് എബ്രഹാം കുര്യന്റെ വസതിയില്‍ വച്ച് സന്ധ്യാ പ്രാര്‍ത്ഥനയും ധ്യാന പ്രസംഗവും നടക്കും (85, Bridge Acre Gardens, Coventry CV3 2NR). നാളെ ആറ് മണിക്ക് ആറ് മണിക്ക് ജോര്‍ജ് മാത്യുവിന്റെ (55, Ansell Road Erdington Birmingham B24 8LX) ഭവനത്തില്‍ വച്ച് സന്ധ്യാപ്രാര്‍ത്ഥനയും സുവിശേഷ പ്രസംഗവും ക്രമീകരിച്ചിരിക്കുന്നു. പെസഹാ ശുശ്രൂഷകള്‍ 12 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ചു രാത്രി 9 മണിക്ക് സമാപിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more