1 GBP = 103.89

ഫലസ്തീൻ സ്ഥാനപതി ഹാഫീസ് സഈദുമായി വേദി പങ്കിട്ടതിൽ ഇന്ത്യക്ക് പ്രതിഷേധം

ഫലസ്തീൻ സ്ഥാനപതി ഹാഫീസ് സഈദുമായി വേദി പങ്കിട്ടതിൽ ഇന്ത്യക്ക് പ്രതിഷേധം

ഇ​സ്‌ലാമാ​ബാ​ദ്: ല​ശ്കറെ ​ത്വ​യ്യിബ ത​ല​വ​ൻ ഹാ​ഫീ​സ് സഈദു​മാ​യി പാ​കി​സ്താ​നി​ലെ ഫല​സ്തീ​ൻ സ്ഥാ​ന​പ​തി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഇ​ന്ത്യ. റാ​വ​ൽ​പി​ണ്ടി​യി​ൽ നടന്ന പൊതുപരിപാടിയിലാണ് പാകിസ്താനിലെ ഫ​ല​സ്തീ​ൻ സ്ഥാ​ന​പ​തി വാ​ലി​ദ് അ​ബു അ​ലി മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ ഹാ​ഫീ​സ് സഈദു​മാ​യി വേ​ദി​പ​ങ്കി​ട്ട​ത്.

വാലിദ് അലിയുടെ നടപടി ഇന്ത്യൻ നേതാക്കളെ ഞെട്ടിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ അഭ്യർഥന പ്രകാരം അമേരിക്ക ഹാഫിസ് സഈദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

മ​ത​സം​ഘ​ട​ന​ക​ളു​ടേ​യും നാ​ൽ​പ​തോ​ളം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടേ​യും സ​ഖ്യ​വും ഇ​ന്ത്യാ വി​രു​ദ്ധ സം​ഘ​ട​ന​യു​മാ​യ ഡി​ഫ ഇ ​പാ​കിസ്താ​ൻ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ലാ​ണ് വാ​ലി​ദ് അ​ലി പ​ങ്കെ​ടു​ത്ത​ത്. ഇ​സ്രയേ​ൽ ത​ല​സ്ഥാ​നം ജ​റു​സ​ല​മി​ലേ​ക്കു മാ​റ്റി​യ ന​ട​പ​ടി​ക്കെ​തി​രാ​യി പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷാ​ഹി​ദ് ഖ​ക​ൻ അ​ബ്ബാ​സി മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു റാ​ലി. ഈ റാലിയിൽ പങ്കെടുത്ത വാ​ലി​ദ് അ​ലി​യു​ടെ ന​ട​പ​ടി​യി​ൽ ഇ​ന്ത്യ അ​സന്തു​ഷ്ടി പ്ര​ക​ടി​പ്പി​ച്ചു.

ഇ​തു സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. സം​ഭ​വം അതീവ ഗൗ​ര​വ​ത്തോടെയാ​ണ് ഇ​ന്ത്യ കാ​ണു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ ഫ​ല​സ്തീ​ൻ സ്ഥാ​ന​പ​തി​യേ​യും ഫ​ല​സ്തീ​ൻ അ​ധി​കൃ​ത​രേ​യും ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അറിയിച്ചതായും ര​വീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more