1 GBP = 103.87

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കും: വെല്ലുവിളിയുമായി തമിഴ്നാട്

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കും: വെല്ലുവിളിയുമായി തമിഴ്നാട്

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച ഭീതിയൊഴിയാത്ത സാഹചര്യത്തിലും അണക്കെട്ടിലെ ജലനിരപ്പ് നിലവിലുള്ള 142 അടിയിൽ നിന്നും 152ലേക്ക് ഉയർത്തുമെന്ന വെല്ലുവിളിയുമായി തമിഴ്നാട്. ഇതിനായി അണക്കെട്ട് ബലപ്പെടുത്തുന്ന ജോലികൾ തുടങ്ങിയതായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. സുപ്രീം കോടതിയിൽ നിന്നും അനുമതി ലഭിച്ചാലുടൻ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത് കൊണ്ടല്ല കേരളത്തിൽ പ്രളയമുണ്ടായത്. മുല്ലപ്പെരിയാർ സുരക്ഷിതമാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ സുപ്രീം കോടതി അനുമതി നൽകുമെന്ന് ഭയന്നാണ് കേരളം അപവാദ പ്രചാരണം നടത്തുന്നത്. കേരളത്തിലെ അണക്കെട്ടുകൾ കനത്ത മഴ മൂലം നിറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഈ മാസം 31 വരെ 139 അടിയാക്കി നിലനിറുത്തണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. ജലനിരപ്പ് അനുവദനീയ പരിധിയായ 142 അടിയിലേക്ക് ഉയ‌ർത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതിയും നിർദ്ദേശിച്ചിരുന്നു. ഇതിനിടയിലാണ് അണക്കെട്ടിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന രീതിയിൽ ജലനിരപ്പുയർത്താനുള്ള തമിഴ്നാടിന്റെ നീക്കം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more