1 GBP = 103.81

നിയമമന്ത്രി രാജിവച്ചു, പാകിസ്ഥാനിൽ പ്രക്ഷോഭത്തിന് ശമനം

നിയമമന്ത്രി രാജിവച്ചു, പാകിസ്ഥാനിൽ പ്രക്ഷോഭത്തിന് ശമനം

ഇസ്ളാമാബാദ്: സത്യപ്രതിജ്ഞാ ചടങ്ങിൽ വിശ്വാസം വെളിപ്പെടുത്തുന്നതു സംബന്ധിച്ച നിയമഭേദഗതി വരുത്തിയ നിയമമന്ത്രി സാഹിദ് ഹമീദ് രാജിവച്ചതോടെ രണ്ടാഴ്ചയോളമായി പാകിസ്ഥാനിൽ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ശമനമായി. പ്രക്ഷോഭത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കൽക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രി വൈകിയാണ് മന്ത്രി രാജി സമർപ്പിച്ചത്. മന്ത്രിയുടെ രാജി വന്നതിന് പിന്നാലെ പ്രക്ഷോഭങ്ങളും സമരക്കാർ നിറുത്തിവച്ചു.

സെപ്തംബറിൽ തിരഞ്ഞെടുപ്പ് നിയമത്തിൽ വരുത്തിയ ഭേദഗതിയാണ് പ്രക്ഷേഭത്തിന് കാരണമായത്. സത്യപ്രതിജ്ഞാ ചടങ്ങിൽ വിശ്വാസം വെളിപ്പെടുത്തുന്നതു സംബന്ധിച്ച അടിച്ചേൽപ്പിക്കലാണ് ഉണ്ടായതെന്ന് ആരോപിച്ചാണ് തീവ്രപക്ഷ പാർട്ടിക്കാർ തെരുവിലിറങ്ങിയത്. അന്നുമുതൽ തന്നെ ഹമീദിന്റെ രാജി പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ വിശ്വാസം വെളിപ്പെടുത്തുന്നതു സംബന്ധിച്ച അടിച്ചേൽപ്പിക്കലാണ് ഉണ്ടായതെന്നാണ് തീവ്രപക്ഷ പാർട്ടിക്കാർ ആരോപിക്കുന്നത്. കോടതി ഉത്തരവിനെത്തുടർന്ന് പ്രതിഷേധക്കാരെ അടിച്ചമർത്താൻ പൊലീസും സൈന്യവും ഇറങ്ങിയതോടെ ലാഹോറിലെ തെരുവുകളിൽ യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ ഇസ്‌ലാമാബാദ് എക്സ്‌പ്രസ്‌വേ ഉപരോധിക്കുകയും ചെയ്തു. ഇവരെ നീക്കം ചെയ്യാൻ ഞായറാഴ്ച പൊലീസ് ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. ബഹളം രൂക്ഷമായതോടെ സൈന്യവും പൊലീസും പിന്മാറുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more