1 GBP = 103.16

വേദനാസംഹാരികൾ സ്ഥിരമായി ഉപയോഗിക്കുന്നവർ സൂക്ഷിക്കുക!!!!ബ്രൂഫൻ ഉൾപ്പെടെയുള്ള പെയിൻ കില്ലർ ടാബ്‌ലറ്റുകൾ ഹൃദയസ്തംഭനത്തിന് കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ

വേദനാസംഹാരികൾ സ്ഥിരമായി ഉപയോഗിക്കുന്നവർ സൂക്ഷിക്കുക!!!!ബ്രൂഫൻ ഉൾപ്പെടെയുള്ള പെയിൻ കില്ലർ ടാബ്‌ലറ്റുകൾ ഹൃദയസ്തംഭനത്തിന് കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ

ലണ്ടൻ: ശരീര വേദനകൾക്കും മറ്റുമായി ആളുകൾ സ്ഥിരമായി ഉപയോഗിക്കുന്ന വേദനാസംഹാരികൾ ഹൃദയസ്തംഭനത്തിന് കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ബ്രൂഫൻ, സെലികോക്സിബ്, മെഫിനാമിക് ആസിഡ്, ഡൈക്ളോഫെനാക്, നാപ്‌റോക്സൺ തുടങ്ങിയ പെയിൻ കില്ലറുകളാണ് ഹൃദയസ്തംഭനം സ്ട്രോക്ക് തുടങ്ങിയവക്ക് കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തായ്‌വാനിൽ നിന്നുള്ള വിദഗ്ധരുടെ സംഘമാണ് പുതിയ പഠന റിപ്പോർട്ട് പുറത്ത് വിട്ടത്.

ഹൈപ്പർ ടെൻഷൻ മൂലം ദുരിതമനുഭവിക്കുന്ന 56000 പേരിൽ നടത്തിയ പഠനത്തിലാണ് പുതിയ കണക്കുകൾ പുറത്ത് വന്നത്. അവരുടെ നിരീക്ഷണത്തിൽ ബ്രൂഫൻ ഉപയോഗിക്കുന്ന 330 ൽ ഒരാൾക്ക് നാലാഴ്ചകൾക്കുള്ളിൽ ഹൃദയസ്തംഭനമോ സ്ട്രോക്കോ സംഭവിക്കുന്നുണ്ടെന്നാണ്. എന്നാൽ എല്ലാ കടകളിലും ലഭ്യമാകുന്ന വളരെ കുറഞ്ഞ വിലയുള്ള ബ്രൂഫനേക്കാളും മൂന്നിരട്ടി അപകടകാരിയാണ് സെല്കസോബിക്. ഇതുപയോഗിക്കുന്ന 105 ൽ ഒരാൾക്ക് വീതം ഹാർട്ട് അറ്റാക്കോ സ്ട്രോക്കോ വരുന്നുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം മെഫെനാമിക് അപകടകാരിയാകുന്നത് 394 ൽ ഒരാൾക്കും നപ്രോക്സിൻ 214 ൽ ഒരാൾക്കുമാണ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് യുകെയിൽ കൗണ്ടർ വില്പന നിരോധിച്ച ഡൈക്ളോഫെനാക് 245 പേരിൽ ഒരാൾക്കാണ് അപകടം വരുത്തി വയ്ക്കുന്നത്. ഹൃദയത്തിന് അപകടകാരിയായത് കൊണ്ടാണ് ഇതിന്റെ കൗണ്ടർ വില്പന നിരോധിച്ചത് തന്നെ. പുതിയ കണ്ടുപിടിത്തങ്ങളുടെ വിശദശാംശങ്ങൾ ബ്രിട്ടീഷ് ജേർണൽ ഫോർ ഫാര്മക്കോളജിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more