1 GBP = 103.95

പ്ദ്മാവതി വിവാദം; രാ‌ജ്യത്തെ എല്ലാ ഭാഷയും പിന്തുണച്ചു, മലയാളം ഒഴിച്ച്!

പ്ദ്മാവതി വിവാദം; രാ‌ജ്യത്തെ എല്ലാ ഭാഷയും പിന്തുണച്ചു, മലയാളം ഒഴിച്ച്!
സഞ്ജയ്ലീല ബന്‍സാലി ചിത്രം പദ്മാവതിക്ക് പൂര്‍ണപിന്തുണയുമായി ഷൂട്ടിംഗ് 15 മിനിറ്റ് നിർത്തിവെച്ച് കരിദിനം ആചരിക്കാനുള്ള ആഹ്വാനത്തിൽ നിന്നും മലയാള സിനിമാ പ്രവർത്തകർ വിട്ടുനിന്നു. ഇന്ത്യൻ മുഴുവൻ പദ്മാവതിക്കും ബൻസാലിക്കുമൊ‌പ്പം നിൽക്കുമ്പോൾ മലയാള സിനിമാ പ്രവർത്തകരുടെ ഈ നീക്ഷം വരും ദിവസങ്ങളിൽ വൻ ചർച്ചയാകുമെന്ന കാര്യത്തിൽ സംശയമില്ല.
 മമ്മൂട്ടി അഭിനയിക്കുന്ന പരോൾ, നിവിൻ പോളി ചിത്രം, കുഞ്ചാക്കോ ബോബൻ ചിത്രം, വിനയന്റെ ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളുടെ സെറ്റിൽ ഒന്നും ബെൻസാലിക്ക് അനുകൂലമായ ഐക്യദാർഢ്യം ഒന്നുമുണ്ടായില്ല. ഈ വിവാദം അറിഞ്ഞിട്ടില്ലെന്ന ഭാവത്തിലാണ് മലയാള സിനിമ. എല്ലാ സെറ്റുകളിലും പ്രതിഷേധം രേഖപ്പെടുത്തണമെന്ന മാക്ടയുടെ ആവശ്യം താരങ്ങൾ ആരും ഏറ്റെടുത്തില്ല. പ്രതിഷേധത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു അമ്മയുൾപ്പെടെയുള്ള സംഘടനകളുടെ പ്രതികരണം.
സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തു വരുന്ന സാഹചര്യത്തിലായിരുന്നു രാജ്യത്തെ എല്ലാ സിനിമാ പ്രവര്‍ത്തകരും ഇന്നലെ ചലച്ചിത്ര നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കണമെന്ന് ഇന്ത്യൻ ഫിലിം ഡയറക്ടേഴ്സ് ഉൾപ്പെടെയുള്ള 20 സംഘടനകൾ പ്രതിഷേധത്തിനെതിരെ രംഗത്ത് വന്നത്.
പദ്മാവതി സിനിമ രജപുത്രരുടെ അഭിമാനത്തെ വ്രണപ്പെടുത്തുകയാണെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും ആരോപിച്ചാണ് രജപുത്ര സംഘടനകളും ചില ബി ജെ പി നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ പല സംസ്ഥാനങ്ങളും സിനിമയ്ക്ക് പ്രദര്‍ശനാനുമതിയും നിഷേധിച്ചിരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more