1 GBP = 104.08

മോഹൻലാലിന്‍റെ വാദങ്ങൾ തള്ളി പദ്‌മപ്രിയ

മോഹൻലാലിന്‍റെ വാദങ്ങൾ തള്ളി പദ്‌മപ്രിയ

കൊച്ചി: അമ്മക്ക് രാജിക്കത്ത് നൽകിയത് ഭാവനയും രമ്യ നമ്പീശനും മാത്രമെന്ന മോഹൻലാലിന്റെ വാദത്തെ തള്ളി നടി പദ്‌മപ്രിയ. ഗീതുമോഹൻദാസും റിമ കല്ലിങ്കലും രാജിക്കത്ത് നൽകിയിട്ടുണ്ട്. അമ്മയിൽ ജനാധിപത്യമില്ല. അമ്മയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പദ്‌മപ്രിയ പറഞ്ഞു.

മോഹൻലാലിന്റെ വിശദീകരണത്തോടുള്ള മറുപടിയായിരുന്നു പത്മപ്രിയയുടെ വാക്കുകൾ. അമ്മയിൽ ജനാധിപത്യമില്ലെന്നും ഭാപവാഹികളെ മുൻകൂട്ടി നിശ്ചയിച്ചതിന് ശേഷമാണ് ജനറൽ ബോഡി ചേരുന്നതെന്നും പത്മപ്രിയ പറഞ്ഞു.

ഡബ്ല്യൂ.സി.സിയിലെ ഒരാളും മത്സരിക്കണമെന്ന് കഴിഞ്ഞ ജനറൽ ബോഡിയിൽ അറിയിച്ചിരുന്നില്ലെന്ന് മോഹൻലാല്‍ പറഞ്ഞത് ശരിയല്ലെന്നും പത്മപ്രിയ പറഞ്ഞു. മത്സരിക്കാനുള്ള താൽപര്യമറിയിച്ചപ്പോൾ സെക്രട്ടറി പാർവതിയെ പിന്തിരിപ്പിക്കുകയായിരുന്നു.

അമ്മയുടെ പരിപാടിയിലെ സ്കിറ്റ് തമാശയായി കാണണമെന്ന മോഹൻലാൽ നിലപാടിനോട് യോജിപ്പില്ല. റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, ഭാവന എന്നിവർ രാജിക്കത്ത് നൽകിയിട്ടുണ്ട്. അത് കിട്ടിയില്ലെന്ന് മോഹൻലാൽ പറയുന്നതിന്റെ കാരണം എന്താണെന്ന അറിയില്ലെന്നും പത്മപ്രിയ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more