1 GBP = 103.96

പത്മാവദിനായി അക്ഷയ് കുമാര്‍ ചിത്രം പാഡ് മാന്‍െറ റീലീസ് മാറ്റി ; നന്ദി അറിയിച്ച് സംവിധായകൻ

പത്മാവദിനായി അക്ഷയ് കുമാര്‍ ചിത്രം പാഡ് മാന്‍െറ റീലീസ് മാറ്റി ; നന്ദി അറിയിച്ച് സംവിധായകൻ

ന്ത്യൻ സിനിമയിൽ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ സഞ്ജയ് ലീലാ ബെൻസാലിയുടെ പത്മാവദിനായി അക്ഷയ് കുമാര്‍ ചിത്രം പാഡ് മാന്‍െറ റീലീസ് മാറ്റി. ജനുവരി 25-നാണ് രണ്ട് ചിത്രങ്ങളുടെയും റിലീസിങ് തീരുമാനിച്ചിരുന്നത്. എന്നാൽ സഞ്ജയ് ലീലാ ബെൻസാലിയുടെ നിര്‍ദേശപ്രകാരം പാഡ് മാന്‍െറ റീലീസ് തിയതി മാറ്റുകയായിരുന്നു.

പാഡ്മാൻ ഫെബ്രുവരി ഒൻപതിനാണ് തീയേറ്ററുകളിൽ എത്തുന്നത്. റിലീസിങ് തിയതി മാറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്നതിനായി സഞ്ജയ് ലീലാ ബെൻസാലിയും, അക്ഷയ് കുമാറും ഒരുമിച്ചിരുന്ന് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഈ സമയത്ത് പത്മാവദ് സിനിമ റിലീസ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അക്ഷയ് പറഞ്ഞു. ജീവിതകാലം മുഴുവന്‍ ഞാന്‍ അക്ഷയിനോട് നന്ദിയുള്ളവനായിരിക്കുമെന്നായിരുന്നു ബെൻസാലിയുടെ പ്രതികരണം.

സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കിയാണ് പാഡ് മാൻ സംവിധാനം ചെയ്തിരിക്കുന്നത് .സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോനം കപൂറും രാധികാ ആപ്തയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more