1 GBP = 104.05

പടപൊരുതൽ.. ചെന്നിത്തലയുടെ ജാഥയുടെ സമാപനത്തിൽ ചേരിതിരിഞ്ഞ് കത്തിക്കുത്ത് . .

പടപൊരുതൽ.. ചെന്നിത്തലയുടെ ജാഥയുടെ സമാപനത്തിൽ ചേരിതിരിഞ്ഞ് കത്തിക്കുത്ത് . .

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ്- കെസ്‌യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി.

സംഭവത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു.കെസ്‌യു ജില്ലാ സെക്രട്ടറി ആദേഷ്, നജീം എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സക്രട്ടറി നബില്‍ കുത്തിയെന്നാണ് ആദേഷ് പറയുന്നത്. സായിസ്, നജ്മല്‍, അഖില്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കൊട്ടിഘോഷിച്ച് നടത്തിയ പടയൊരുക്കം ഉമ്മന്‍ചാണ്ടിയെ ‘വെട്ടി’ ചെന്നിത്തലക്ക് ഭാവി മുഖ്യമന്ത്രിക്കസേര തരപ്പെടുത്താനായിരുന്നുവെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്. വല്ലാതെ കളിച്ചാല്‍ ചെന്നിത്തലയും അടി മേടിക്കുമെന്നാണ് എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ രോഷത്തോടെ പറയുന്നത്.

രാഹുല്‍ ഗാന്ധിയാണ് പടയൊരുക്കം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തിരുന്നത്. വിഎം സുധീരന്‍ ചടങ്ങ് ബഹിഷ്‌കരിച്ചതും ശ്രദ്ധേയമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more