1 GBP = 103.84
breaking news

സമകാലീന രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ശക്തമായ പ്രമേയവുമായി ബെഡ്ഫോർഡിൽ നിന്നുള്ള യുവസംവിധായകൻ; ശ്രീകുമാര്‍ ഉള്ളാപ്പിള്ളിലിന്‍റെ ഹ്രസ്വചിത്രത്തിന്‍റെ യൂട്യൂബ് റിലീസ് ഇന്ന് നടക്കും

സമകാലീന രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ശക്തമായ പ്രമേയവുമായി ബെഡ്ഫോർഡിൽ നിന്നുള്ള യുവസംവിധായകൻ; ശ്രീകുമാര്‍ ഉള്ളാപ്പിള്ളിലിന്‍റെ ഹ്രസ്വചിത്രത്തിന്‍റെ യൂട്യൂബ് റിലീസ് ഇന്ന് നടക്കും

മതത്തിനും രാഷ്ട്രീയ കോമരങ്ങൾക്കുമെതിരെ ശക്തമായ പ്രമേയവുമായി ബെഡ്ഫോർഡിൽ നിന്നുള്ള യുവ സംവിധായകന്റെ ഹൃസ്വ ചിത്രം ഇന്ന് യുട്യൂബിൽ റിലീസാകും. രാഷ്ട്രീയ കൊലപാതകങ്ങള്‍ പ്രസ്ഥാനങ്ങളെ വളര്‍ത്തുമ്പോള്‍ തകരുന്നത് അതിനു ബലിയാടാകുന്ന യുവാക്കളും അവരുടെ സ്വപ്നങ്ങളും കുടുംബങ്ങളുമല്ലേ?… നാടിന്‍റെ നന്മയ്ക്കും പുരോഗതിക്കും പ്രവര്‍ത്തിക്കേണ്ട പ്രസ്ഥാനങ്ങൾ ഇന്ന നേതാക്കളുടെ വളര്‍ച്ചക്ക് മാത്രമാകുന്നു … ഇത്തരം പ്രസ്ഥാനങ്ങൾക്കും നേതാക്കള്‍ക്കും വേണ്ടി ജീവന്‍ ഹോമിച്ചവരുടെ ആത്മാക്കള്‍ നമ്മെ നോക്കി പുച്ഛിക്കുകയല്ലേ? എന്നു ചോദിക്കുകയാണ് ശ്രീകുമാര്‍ ഉള്ളാപ്പിള്ളില്‍.

തന്നിലെ ചിന്തകളെ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ചിന്തയോടെയാണ് ശ്രീ ഉള്ളാപ്പിള്ളില്‍ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാഷ്ട്രീയത്തിന്‍റ പേരില്‍ മനുഷ്യനെ കഷ്ണങ്ങളാക്കുന്ന രാഷ്ട്രീയത്തിനെതിരായാണ് ഏഴുമിനിറ്റ് മാത്രമുള്ള എന്നാ ല്‍ ഒരു വലിയ സത്യം വിളിച്ചുപറയുന്ന ഹ്രസ്വചിത്രം യൂട്യൂബില്‍ നിങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നത്. ഒരുപാടു വേദികളില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞ ഈ ചിത്രം അനേകം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് പ്രദര്‍ശനത്തിന് എത്തുന്നത്.

കഥാപാത്രങ്ങള്‍ ആകുന്നതു മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിലെ ആങ്കര്‍ ആയ അങ്കിത് മാധവ്, പ്രഗല്‍ഭ നടന്‍ യേശുദാസ് ആന്‍റണി, കെ പി വിനയന്‍, രാംദാസ് ആര്‍ നായര്‍ എന്നിവരാണ്. സംഗീതം ചെയ്തിരിക്കുന്നതു ദീപാങ്കുരന്‍ കണ്ണാടിമന, പ്രശസ്ത ഗാനരചയിതാവ് കൈതപ്രത്തിന്‍റ മകന്‍ എന്ന പ്രത്യേകത കൂടിയുണ്ട് ഈചിത്രത്തിന്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more