1 GBP = 103.87
breaking news

പുത്തന്‍ പാന വായനയുമായി വീണ്ടും സെന്റ് സേവ്യഴ്‌സ് യൂണിറ്റ്….

പുത്തന്‍ പാന വായനയുമായി വീണ്ടും സെന്റ് സേവ്യഴ്‌സ് യൂണിറ്റ്….

ബ്രിസ്റ്റോള്‍: മുന്‍ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ ഈശോയെ മടിയില്‍ കിടത്തിക്കൊണ്ടുള്ള പരിശുദ്ധ മാതാവിന്റെ സങ്കടങ്ങളെ കവിതാ രൂപത്തിലാക്കിയ ശ്രീ. അര്‍ണ്ണോസ് പാതിരിയുടെ പുത്തന്‍ പാന ഇത്തവണയും STSMCC യുടെ ഫിഷ്പോണ്ട്സിലെ കുടുംബ യൂണിറ്റായ സെന്റ് സേവ്യഴ്‌സ് ഫാമിലി യൂണിറ്റിന്റെ നേതൃത്വത്തില്‍ അരങ്ങേറി.

ഡീക്കന്‍ ജോസഫ് ഫിലിപ്പിന്റെ വീട്ടില്‍ വച്ച് ഇന്നലെ (വെള്ളി) രാത്രി ഏഴു മണിയോടെയാണ് പാന വായനക്ക് തുടക്കമായത്. STSMCC വികാരി ഫാ. പോള്‍ വെട്ടിക്കാട്ട് മെഴുകുതിരി കത്തിച്ചു പാനവായന ഉത്ഘാടനം ചെയ്തു. ഫാ. ജോയി വയലില്‍, സിസ്റ്റര്‍മാരായ ലീന മേരി, സിസ്റ്റര്‍ ഗ്രെയ്സ് മേരി തുടങ്ങിയവര്‍ സംബന്ധിച്ചു. മറ്റു ഫാമിലി യൂണിറ്റുകളില്‍ നിന്നും ധാരാളം ആളുകള്‍ പങ്കെടുത്തു. റോജി ചങ്ങനാശേരി നയിച്ച ഭക്തി ഗാനങ്ങള്‍ പുത്തന്‍ പാന വായനയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

കുരിശില്‍ തറച്ച ഈശോയെ കുരിശില്‍ നിന്നിറക്കി മാതാവിന്റെ മടിയില്‍ കിടത്തിയപ്പോള്‍ ഉണ്ടായ മാതാവിന്റെ വിലാപങ്ങളെയും കുരിശു മരണത്തെയും പ്രതിപാദിക്കുന്ന വിഖ്യാതമായ പുത്തന്‍ പാനവായന പുരാതന ക്രൈസ്തവ കുടുംബങ്ങളില്‍ ദുഃഖവെള്ളിയാഴ്ചയില്‍ നടക്കുന്ന ചടങ്ങാണ്.

അത് ഒരിക്കല്‍ കൂടി ഇവിടെ പുനരവതരിക്കപ്പെട്ടപ്പോള്‍ വിശ്വാസികള്‍ക്കെല്ലാം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന അനുഭവമായി മാറി. പാന വായനക്ക് ശേഷം നേര്‍ച്ച കഞ്ഞി, പയര്‍, മാങ്ങാക്കറി എന്നിവ വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. . ഭക്തിസാന്ദ്രമായ ചടങ്ങില്‍ പങ്കെടുത്ത എല്ലാ വിശ്വാസികള്‍ക്കും ശ്രീ. വിന്‍സന്റ് തോമസ് നന്ദി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more