1 GBP = 103.58
breaking news

1000 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യമായി ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ ആ​ൺ​കു​ട്ടി​ക​ളെ മ​റി​ക​ട​ന്ന്​ പെൺകുട്ടികൾ

1000 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യമായി ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ ആ​ൺ​കു​ട്ടി​ക​ളെ മ​റി​ക​ട​ന്ന്​ പെൺകുട്ടികൾ

ല​ണ്ട​ൻ: കഴിഞ്ഞവർഷം പെൺകുട്ടികൾക്ക്​ ആൺകുട്ടികളേക്കാൾ കൂടുതൽ പ്രവേശനം അനുവദിച്ച്​ ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി. 1000 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ്​ ​ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികൾ പ്രവേശനം നേടുന്നത്​. യൂനിവേഴ്​സിറ്റിയുടെ കോളജ്​ അഡ്​മിഷൻ ബോഡി പുറത്തുവിട്ട കണക്കുകളിലാണ്​ ഇത്​ സൂചിപ്പിക്കുന്നത്​.

2017 അക്കാദമിക്​ വർഷത്തിൽ 1070 പെൺകുട്ടികളാണ്​ ബിരുദകോഴ്​സുകളി​ൽ പ്രവേശനം ഉറപ്പാക്കിയത്​​. 1025 ആൺകുട്ടികളും പ്രവേശനം നേടി​. ​ 1974ലാണ്​ ഒാക്​സ്​ഫഡ്​ യൂനിവേഴ്​സിറ്റി ആദ്യമായി പെൺകുട്ടികൾക്ക്​ പ്രവേശനം അനുവദിക്കുന്നത്​. അതുവരെ ആൺകുട്ടികൾക്ക്​ മാത്രമാണ്​ പ്രവേശനം അനുവദിച്ചിരുന്നത്​.

ഒാക്​സ്​ഫഡ്​ യൂനിവേഴ്​സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന 38 കോളജുകളിൽ 10ൽ വനിത പ്രിൻസിപ്പൽമാരാണുള്ളത്​. 2016ൽ യൂനിവേഴ്​സിറ്റിയിൽ ആദ്യ വനിത വൈസ്​ ചാൻസലറും ചുമതലയേറ്റു. പ്രഫ. ലൂയിസ്​ റിച്ചാർഡ്​സൺ ആണ്​ ആദ്യ വനിത വൈസ്​ ചാൻസലറായി ചുമതലയേറ്റത്​. കറുത്തവർഗക്കാരായ വിദ്യാർഥിക​ളെ പ്രവേശിപ്പിക്കാൻ കൂടുതൽ ഇളവ്​ ഏർപ്പെടുത്തുകയും 435 ആപ്ലിക്കേഷനുകൾ ലഭിച്ചതിൽ 65 പേർക്ക്​ പ്രവേശനം ഉറപ്പാക്കുകയും ചെയ്​തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more