1 GBP = 104.00
breaking news

അഴിമതി തടയാന്‍ പുതിയ നീക്കം, വിദേശകമ്പനികളുടെ യുകെയിലെ വസ്തുവകകള്‍ നിയന്ത്രിക്കുന്നത് ആരാണ് എന്ന് വെളിപ്പെടുത്താന്‍ നിര്‍ദ്ദേശം

അഴിമതി തടയാന്‍ പുതിയ നീക്കം, വിദേശകമ്പനികളുടെ യുകെയിലെ വസ്തുവകകള്‍ നിയന്ത്രിക്കുന്നത് ആരാണ് എന്ന് വെളിപ്പെടുത്താന്‍ നിര്‍ദ്ദേശം

അഴിമതി തടയാന്‍ പുതിയ നീക്കവുമായി ഗവണ്‍മെന്റ്. വിദേശകമ്പനികളുടെ യുകെയിലെ ഭൂമിയും മറ്റ് ആസ്തികളും യഥാര്‍ത്ഥത്തില്‍ ആരാണ് നിയന്ത്രിക്കുന്നത് എന്ന് വെളിപ്പെടുത്താന്‍ ഗവണ്‍മെന്റ് കമ്പനികളോട് നിര്‍ദ്ദേശിച്ചു. അഴിമതിയും കള്ളപ്പണം വെളുപ്പിക്കുന്നതും തടയാനുദ്ദേശിച്ചുള്ളതാണ് നടപടി. ഇതിനായി ലോകത്ത് ആദ്യമായി വിദേശകമ്പിനികളുടെ യുകെയിലെ ഭൂമിയുടേയും മറ്റും ഗുണഫലങ്ങള്‍ അനുഭവിക്കുന്ന ഉടമസ്ഥരെ കുറിച്ച് രജിസ്റ്റര്‍ ഉണ്ടാക്കുമെന്ന് ബിസിനസ്സ് മന്ത്രിയായ മാര്‍ഗോട്ട് ജെയിംസ് വ്യക്തമാക്കി.

ഇതോടൊപ്പം കേന്ദ്ര ഗവണ്‍മെന്റ് കോണ്‍ട്രാക്ടുകള്‍ക്കായി ശ്രമിക്കുന്ന വിദേശത്ത് രജിസ്തര്‍ ചെയ്തിരിക്കുന്ന സ്ഥാപനങ്ങളുടെ ബെനിഫിഷ്യല്‍ ഉമസ്ഥരുടേയും രജിസ്റ്റര്‍ തയ്യാറാക്കുന്നതാണ്. കള്ളപ്പണം വെളുപ്പിക്കുന്നതിനായി വിദേശത്ത് നിന്നുള്ള സാമ്പത്തിക ക്രിമിനലുകള്‍ യുകെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ വന്‍തോതില്‍ പണം നിക്ഷേപിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2004 മുതല്‍ 180 മില്യണ്‍ പൗണ്ടിലധികം മൂല്യമുള്ള യുകെ വസ്തുവകകളില്‍ അഴിമതി അന്വേഷണം നേരിടുന്ന ക്രിമിനലുകള്‍ നിക്ഷേപം നടത്തിയതായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്സ് എനര്‍ജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി കണ്ടെത്തിയിരുന്നു.

ഇത്തരം കേസുകളില്‍ മൂന്നിലൊന്നിലും വിദേശകമ്പനികള്‍ അവരുടെ യഥാര്‍ത്ഥ ഉടമസ്ഥരെ മറച്ചുവെയ്ക്കുന്നതായി േേഅന്വഷണത്തില്‍ കണ്ടെത്തിയിരുന്നു. യുകെയിലെ ഭൂ വിപണിയുടെ വിശ്വാസ്യതയും സമഗ്രതയും സംരക്ഷിക്കുന്നതില്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും പദ്ധതിയുടെ കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഇത്തരം ഒരു രജിസ്റ്റര്‍ സുതാര്യത വര്‍ദ്ധിപ്പിക്കുകുയും അതുവഴി നിക്ഷേപകന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റിന്റെ ഈ നീക്കത്തെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ചുമതല വഹിക്കുന്ന നാഷണല്‍ െ്രെകം ഏജന്‍സിയുടെ ഡയറക്ടര്‍ ഡൊണാള്‍ഡ് ടൂണ്‍ സ്വാഗതം ചെയ്തു.

ക്രിമിനലുകളും കള്ളപ്പണം വെളുപ്പിക്കുന്നവരും എപ്പോഴും അവരുടെ ആസ്തികളുടെ യഥാര്‍ത്ഥ ഉടമസ്ഥത മറച്ചുവെയ്ക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഇത് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തടസ്സങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും ടൂണ്‍ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നതോടെ വിദേശക്രിമിനലുകള്‍ക്ക് യുകെ ആകര്‍ഷകമല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more