1 GBP = 104.06

മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം വാല്‍ത്തംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വിശുദ്ധ പത്താം പീയൂസിന്റെ തിരുന്നാളും ഓഗസ്റ്റ് 23ന്…

മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം വാല്‍ത്തംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വിശുദ്ധ പത്താം പീയൂസിന്റെ തിരുന്നാളും ഓഗസ്റ്റ് 23ന്…

ജോസ് ജോണ്‍

ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ ഔര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഈ വരുന്ന 23ന് ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും അതോടൊപ്പം വിശുദ്ധ പത്താം പിയൂസ് മാര്‍പാപ്പയുടെ തിരുന്നാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. 5.30ന് കുമ്പസാരം, 6.30ന് പാറി. ജപമാല, 7ന് ആഘോഷമായ വി. കുര്‍ബാന. തുടര്‍ന്ന് നിത്യ സഹായ മാതാവിന്റെ നൊവേന, പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, പരി. പരമ ദിവ്യകാരുണ്യ നാഥനെ തൊട്ട് ആരാധിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും ഭൗതീകവും ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഏവരെയും ക്ഷണിച്ചു കൊള്ളുന്നതായി സീറോ മലബാര്‍ സഭ ബ്രെന്റ്വുഡ് രൂപത ചാപ്ലയിന്‍ ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.

വിലാസം:

Our Lady and St.George Church, 132 Shernhall Street, Walthamstow, E179HU

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more