1 GBP = 104.24

ഓസ്‌കര്‍ വേദിയില്‍ തിളങ്ങി ‘ഷെയ്പ്പ് ഓഫ് വാട്ടര്‍’ ; ഓള്‍ഡ്മാന്‍ മികച്ച നടന്‍; ഫ്രാന്‍സിസ് മക്ഡര്‍മാന്‍ഡ് നടി

ഓസ്‌കര്‍ വേദിയില്‍ തിളങ്ങി ‘ഷെയ്പ്പ് ഓഫ് വാട്ടര്‍’ ; ഓള്‍ഡ്മാന്‍ മികച്ച നടന്‍; ഫ്രാന്‍സിസ് മക്ഡര്‍മാന്‍ഡ് നടി

ലോസാഞ്ചലസ്: തൊണ്ണൂറാമത് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഷേപ്പ് ഒഫ് വാട്ടറിനാണ് മികച്ച ചിത്രത്തിനുള്ള അവാർഡ്. ഗാരി ഓൾഡ്‌മാൻ മികച്ച നടനായും ഫ്രാൻസിസ് മക്‌ഡോർമണ്ട് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഗില്ലർമോ ഡെൽ ടോറോയാണ് മികച്ച സംവിധായകൻ.
ദ ഷേപ്പ് ഒഫ് വാട്ടർ: ബ്ളാറ്റി മോറിവെ അതീവ സുരക്ഷാ ലബോറട്ടറിയിലെ ശുചീകരണ തൊഴിലാളിയാണ് എലിസ. ലാബിലെ ഒരു അതീവ രഹസ്യം എലിസ കണ്ടു പിടിക്കുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്നതുമായ സംഭവബഹുലമായ കഥയാണ് ഷേപ്പ് ഒഫ് വാട്ടർ. മൂന്ന് അവാർഡുകളാണ് ഓസ്‌കർ പുരസ്‌കാര വേദിയിൽ ചിത്രം സ്വന്തമാക്കിയത്

ഗാരി ഓൾഡ് മാൻ: ഡാർക്കസ്‌റ്റ് അവർ എന്ന ചിത്രത്തിലൂടെ മുൻ ബ്രിട്ടൺ പ്രധാനമന്ത്രി വിൻസ്‌റ്റന്റ് ചർച്ചിലിനെ ഗംഭീരമാക്കിയതിനാണ് ഗാരിയെ തേടി ഈ വർഷത്തെ ഓസ്‌കർ എത്തിയത്.

ഫ്രാൻസിസ് മക്‌ഡോർമണ്ട്: ത്രീ ബിൽബോർഡ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫ്രാൻസിസിന് പുരസ്‌കാരം ലഭിച്ചത്.

ഗില്ലർമോ ഡെൽ ടോറോ: മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ദ ഷേപ്പ് ഒഫ് വാട്ടറിലെ അഭിനയം തന്നെയാണ് ഗില്ലർമോയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

മറ്റ് പുരസ്‌കാരങ്ങൾ:
സഹനടൻ: സാം റോക്ക് വെൽ

സഹനടി: ആലിസൺ ജാനി

അനിമേറ്റഡ് ഫീച്ചർ ഫിലിം: കോകോ

ഛായാഗ്രഹണം: റോജർ എ.ഡിക്കിൻസ് (ബ്ളേഡ് റണ്ണർ 2049)

കോസ്‌റ്റ്യൂം ഡിസൈൻ: മാർക്ക് ബ്രിഡ്‌ജസ് (ഫാന്റം ത്രെഡ് )

ഡോക്യുമന്ററി: ഇക്കാരസ്

എഡിറ്റിംഗ്: ലീ സ്‌മിത്ത് (ഡൻക്രിക്ക്)

വിദേശ ഭാഷാ ചിത്രം: എ ഫന്റാസ്‌റ്റിക് വുമൻ (സെബാസ്‌റ്റ്യൻ ലെലിയോ)

മേയ്‌ക്ക് അപ്പ് ആന്റ് ഹെയർ സ്‌റ്റൈലിംഗ് : ഡാർക്കസ്‌റ്റ് അവർ

സംഗീതം: അവക്‌സാൺട്രെ ഡെസ്‌പ്ളാറ്റ് ( ഷേപ്പ് ഒഫ് വാട്ടർ)

കഥ: ജോർദൻ പീലി (ഗെറ്റ് ഔട്ട്)

വി.എഫ്.എക്‌സ്: ജോൺ നെൽസൺ, ജെറാഡ് നെഫ്‌സർ ( ബ്ളേഡ് റണ്ണർ 2049).

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more