1 GBP =
breaking news

കുമ്പസാര പീഡനക്കേസിൽ പ്രതികളായ രണ്ട് വൈദികർ കൂടി കീഴടങ്ങിയേക്കും

കുമ്പസാര പീഡനക്കേസിൽ പ്രതികളായ രണ്ട് വൈദികർ കൂടി കീഴടങ്ങിയേക്കും

കോട്ടയം: കുമ്പസാര പീഡനക്കേസിൽ പ്രതികളായ രണ്ട് വൈദികർ കൂടി കീഴടങ്ങിയേക്കും. യുവതിയുടെ പരാതിയിൽ വൈദികരുടെ ജാമ്യപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്ന് രണ്ടാം പ്രതിയായ വൈദികൻ ജോബ് മാത്യു വ്യാഴാഴ്ച കീഴടങ്ങിയിരുന്നു.

ഒന്നാംപ്രതിഎബ്രാഹം വർഗീസ്, നാലാംപ്രതി ജെയ്സ് കെ ജോർജ് എന്നിവർ കഴിഞ്ഞദിവസം കീഴടങ്ങിയിരുന്നില്ല. അവർ ഇന്ന് കീഴടങ്ങിയേക്കും എന്നാണ് വിവരം. ഈ വൈദികരിൽ ഒരാൾ കീഴടങ്ങുന്നതിനു മുമ്പ് മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്. ഇന്ന് കീഴടങ്ങിയില്ലെങ്കിൽ വൈദികരെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

അതേസമയം, രാജ്യത്തെ നിയമവ്യവസ്ഥയുമായി സഹകരിക്കാനാണ് സഭാനേത്യത്വം വൈദികർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനിടെ, ഫാ ജോബ് മാത്യുവിനെ തിരുവല്ല മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി. കോടതി ഇയാളെ പതിനഞ്ചു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more