1 GBP = 102.92
breaking news

അന്പതിനായിരം രൂപയ്‌ക്ക് മുകളിലെ ബാങ്ക് ഇടപാടിന്ഒറിജിനൽ ഐ.ഡി നിർബന്ധം

അന്പതിനായിരം രൂപയ്‌ക്ക് മുകളിലെ ബാങ്ക് ഇടപാടിന്ഒറിജിനൽ ഐ.ഡി നിർബന്ധം

ന്യൂഡൽഹി: ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും 50,000 രൂപയ്‌ക്കുമേൽ ഇടപാട് നടത്തുന്നതിന് ഉപഭോക്താവ് ഒറിജിനൽ ഐ.ഡി കാർഡ് നിർബന്ധമായും ഹാജരാക്കണമെന്ന് കേന്ദ്ര സർക്കാർ. 2017ലെ പണംതിരിമറി തടയൽ നിയമത്തിന്റെ (പി.എം.എൽ.എ) അടിസ്ഥാനത്തിൽ ധനമന്ത്രാലയത്തിനു കീഴിലെ റെവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഗസറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇതുവരെ ഐ.ഡി കാർഡിന്റെ കോപ്പിയാണ് ബാങ്കുകൾ ആവശ്യപ്പെട്ടിരുന്നത്. ഇനിമുതൽ ഒറിജിനൽ ഐ.ഡിയും അതിന്റെ പകർപ്പും ഇടപാടുകാരൻ ഹാജരാക്കണം. ബാങ്ക് ഉദ്യോഗസ്ഥർ ഇതു രണ്ടും പരിശോധിച്ച് ഉറപ്പിച്ച ശേഷമേ ഇടപാട് സാദ്ധ്യമാകൂ. പത്ത് ലക്ഷം രൂപയ്‌ക്ക് മുകളിൽ വിദേശ കറൻസി ഉപയോഗിച്ചുള്ള ഇടപാടിനും ഒറിജിനൽ ഐ.ഡിയും പകർപ്പും നിർബന്ധമാണ്.

കള്ളപ്പണ ഇടപാടുകളും പണംതിരിമറികളും തടയുകയാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more