1 GBP = 104.17

അവയവദാന രംഗത്ത് പ്രതീക്ഷ നൽകുന്ന നീക്കങ്ങളുമായി തെരേസാ മേയ്

അവയവദാന രംഗത്ത് പ്രതീക്ഷ നൽകുന്ന നീക്കങ്ങളുമായി തെരേസാ മേയ്

അവയവദാന രംഗത്ത് പുത്തൻ പ്രതീക്ഷ നൽകുന്ന തീരുമാനങ്ങളുമായി പ്രധാനമന്ത്രി തെരേസാ മേയ്. ഇന്നലെയാണ് തെരേസാ മേയ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. അവയവ മാറ്റി വയ്ക്കൽ ശസ്ത്രക്രിയകൾക്ക് മരിച്ചയാളുടെ സമ്മതപത്രമില്ല്ലാതെ ഡോക്ടർമാർക്ക് അവയവം നീക്കം ചെയ്യുന്നതിനുള്ള നിയമം ഇംഗ്ലണ്ടിൽ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നടപടികൾക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്. നിലവിൽജീവിച്ചിരിക്കുമ്പോൾ തന്നെ സമ്മതപത്രം എഴുതി ഒപ്പിട്ടെങ്കിൽ മാത്രമേ അവയവം നീക്കം ചെയ്യാൻ കഴിയൂ. കഴിഞ്ഞ വർഷം മാത്രം അഞ്ഞൂറോളം പേരാണ് അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനാകാതെ മരണമടഞ്ഞത്, ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വെയ്ൽസിൽ സമ്മതപത്രം ഇല്ലെങ്കിലും അവയവ മാറ്റ ശസ്ത്രക്രിയകൾക്ക് മരിച്ചയാളുടെ അവയവം എടുക്കുന്നതിനുള്ള നിയമം പ്രാബല്യത്തിലുണ്ട്. എന്നാൽ സ്കോട്ട്ലാന്ഡിൽ അടുത്ത ബന്ധുക്കളുടെ അനുമതിയോടെ അവയവം നീക്കം ചെയ്യാം. വെയ്ൽസിൽ ഈ നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം അവയമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കാത്തത് മൂലം മരിക്കുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായി പഠനങ്ങൾ വ്യക്തമാക്കുന്നു. 2010 -11 കാലഘട്ടങ്ങളിൽ മരണസംഖ്യ 309 ആയിരുന്നത് 2015 – 16 കാലയളവിൽ 193 ആയി കുറഞ്ഞിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പുതിയ നീക്കത്തിന് പൂർണ്ണ പിന്തുണയാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ കൗൺസിലും ബ്രിടീഷ് ഹേർട്ട് ഫൗണ്ടേഷനും നീക്കത്തെ സ്വാഗതം ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more