1 GBP = 103.95

സ്വര്‍ഗം സ്വന്തമാക്കുവാന്‍ എല്ലാവരും പരിശ്രമിക്കണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

സ്വര്‍ഗം സ്വന്തമാക്കുവാന്‍ എല്ലാവരും പരിശ്രമിക്കണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഫാ. ബിജു കുന്നയ്ക്കാട്ട്

ലണ്ടന്‍: യഥാര്‍ത്ഥ ജീവനായ ഈശോ തന്നെയാണ് സ്വര്‍ഗ്ഗമെന്നും ആ സ്വര്‍ഗം സ്വന്തമാക്കുവാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ‘ഗ്രേറ്റ് ബ്രിട്ടന്‍ അഭിഷേകാഗ്‌നി’ ധ്യാനത്തിന്റെ മുന്നോടിയായി നടക്കുന്ന ഒരുക്കധ്യാനത്തിനു ലണ്ടന്‍ റീജിയനില്‍ ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. തിന്മയുടെ അന്ധകാരത്തില്‍ നിന്നും മാറി നന്മയിലേക്ക് വരുമ്പോഴാണ് സ്വര്‍ഗ്ഗരാജ്യ അനുഭവം സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഡ്മന്റണ്‍ ദേവാലയത്തില്‍ രാവിലെ ഒന്‍പതരയ്ക്ക് ആരംഭിച്ച ഏകദിന കണ്‍വന്‍ഷനു കോര്‍ഡിനേറ്റര്‍ റവ ഡോ. തോമസ് പാറയടിയില്‍ സ്വാഗതം ആശംസിച്ചു.  തുടര്‍ന്ന് ജപമാല, പ്രയ്സ് ആന്‍ഡ് വര്‍ഷിപ്പ്, വചന പ്രഘോഷണം, വിശുദ്ധ കുര്‍ബ്ബാന, ദിവ്യകാരുണ്യാരാധന എന്നിവ നടന്നു. റീജിയന് കീഴിലുള്ള വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും വിശ്വാസികള്‍ ഏകദിന കണ്‍വന്‍ഷനില്‍ പങ്കു ചേര്‍ന്നു.

വചനപ്രഘോഷകരായ റവ. ഫാ. സോജി ഓലിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം എന്നിവര്‍ വചന പ്രഘോഷണ ശുശ്രൂഷ നയിച്ചപ്പോള്‍ പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനെല്ലൂര്‍ ഗാനശുശ്രൂഷക്കു നേതൃത്വം നല്‍കി.

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന അഭിഷേകാഗ്‌നി’ കണ്‍വന്‍ഷനു വേണ്ടിയുള്ള വോളന്റിയേഴ്സിനെയും തിരഞ്ഞെടുത്തു. വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്ന ഒരു കോര്‍ കമ്മിറ്റിയെയും രൂപീകരിച്ചു. മൂന്നാമത്തെ റീജിയനായ കേംബ്രിഡ്ജില്‍ ഇന്ന് ഒരുക്കധ്യാനം നടക്കും. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് സമയം.  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വന്‍ഷന്‍ കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു. കേംബ്രിഡ്ജ് റീജിയണ്‍ കീഴിലുള്ള വി. കുര്‍ബാന കേന്ദ്രങ്ങളിലെ എല്ലാ വിശ്വാസികളെയും യേശുനാമത്തില്‍ ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.

SAINT BAPTIST  CATHEDRAL

UNTHANK ROAD

NORWICH

NR22PA

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more