1 GBP = 104.04
breaking news

ന്യൂകാസില്‍ മലയാളീ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 ,ഞായറാഴ്ച….

ന്യൂകാസില്‍ മലയാളീ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 ,ഞായറാഴ്ച….

ജിബി ഗോപാലന്‍

ന്യൂകാസില്‍: ന്യൂകാസില്‍ മലയാളീ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3, ഞായറാഴ്ച ഉത്രാട നാളില്‍ രാവിലെ 11.30 മുതല്‍ ഉച്ചതിരിഞ്ഞു 4 മണി വരെ നടക്കും. ന്യൂകാസില്‍ ഫെനം, സെന്റ്. ജെയിംസ് & സെന്റ് ബേസില്‍ ഹാളില്‍ വച്ചാണ് ഓണാഘോഷ പരിപാടികളും ഓണ സദ്യയും നടത്തുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.

ന്യൂകാസില്‍ മലയാളി അസ്സോസിയേഷന്റെ (നാം) പതിമൂന്നാമത് ഓണാഘോഷം ആണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും വമ്പിച്ച ഓണ പരിപാടികള്‍ ആണ് ‘നാം’ ഒരുക്കുന്നത്. ന്യൂകാസിലിലും അടുത്തുള്ള പ്രദേശങ്ങളിലെയും മലയാളികള്‍ നാമിന്റെ ഓണ പരിപാടികള്‍ക്ക് എത്തിച്ചേരാറുണ്ട്.

ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടുക. 07500896500 / 07728929448

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more