പ്രശസ്ത ചലച്ചിത്ര നടന്‍ ഓംപുരി അന്തരിച്ചു


പ്രശസ്ത ചലച്ചിത്ര നടന്‍ ഓംപുരി അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നടന്‍ ഓംപുരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. നാടകരംഗത്ത് കൂടിയായിരുന്നു അദ്ദേഹത്തിന്റ അഭിനയജീവിതത്തിന്റെ തുടക്കം. വാണിജ്യസിനിമകള്‍ക്ക് പുറമേ ഏറെ കലാമൂല്യമുള്ള ചിത്രങ്ങളിലും ഓംപുരി അഭിനയിച്ചു. രാജ്യം പത്മശ്രീ നല്‍കിയ ആദരിച്ച അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

1976 ല്‍ പുറത്തിറങ്ങിയ ഘാഷിറാം കോട് വാല്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയരംഗത്ത് അരങ്ങേറിയത്. അടുത്തകാലത്ത് പുറത്തിറങ്ങിയ ആട്പുലിയാട്ടം എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.യ ഇത് കൂടാതെ സംവത്സരങ്ങള്‍, പുരാവൃത്തം എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. ഹിന്ദി കൂടാതെ ഇംഗ്ലീഷ്, മറാഠി, പഞ്ചാബി, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മൈ സണ്‍ ദി ഫനടിക്, ഈസ്റ്റ് ഈസ് ഈസ്റ്റ്, ദി പരോള്‍ ഓഫിസര്‍ തുടങ്ങിയവയാണ് ബ്രിട്ടിഷ് ചിത്രങ്ങളില്‍ ചിലത്. സിറ്റി ഓഫ് ജോയ്, വോള്‍ഫ്, ദി ഗോസ്റ്റ് ആന്‍ഡ് ദി ഡാര്‍ക്‌നെസ്റ്റ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലും ഓം പുരി കയ്യൊപ്പ് പതിപ്പിച്ചു. 1982, 84 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും 1999ല്‍ ഈസ്റ്റ് ഈസ് ഈസ്റ്റ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന് ബാഫ്റ്റ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
ഭാര്യ നന്ദിത രചിച്ച ദ അണ്‍സങ് ഹീറോയാണ് അദ്ദേഹത്തിന്റെ ജീവചരിത്രം.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates