1 GBP = 103.16

മഴക്കെടുതി: സാദ്ധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി; തൊഴിലാളികള്‍ കപ്പലിലേക്ക് വരാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു

മഴക്കെടുതി: സാദ്ധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി; തൊഴിലാളികള്‍ കപ്പലിലേക്ക് വരാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു
ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് ഇന്നലെ ഉച്ചയ്ക്കാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ കപ്പലിലേക്ക് വരാന്‍ തയ്യാറാകാത്തതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 തങ്ങളുടെ ബോട്ടില്ലാതെ കരയിലേക്ക് വരാന്‍ തയ്യാറല്ലെന്ന നിലപാടാണ് തൊഴിലാളികള്‍ക്കുള്ളത്. രക്ഷാപ്രവര്‍ത്തനത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. മുന്നറിയിപ്പ് ലഭിച്ചയുടന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടികള്‍ ആരംഭിച്ചു. ഏഴ് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കേരളക്കരയെ ഭീതിയിലാഴ്ത്തിക്കൊണ്ട് ‘ഓഖി’ ചുഴലിക്കാറ്റ് ഉൾക്കടലിൽ ശക്തിപ്രാപിക്കുകയാണ്. പലയിടങ്ങളിലും കടലാക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, മുന്നറിയിപ്പ് നൽകുന്നതിൽ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച പറ്റിയതായി ആരോപണം വ്യാപകമാണ്.
കടലിലേക്ക് പോകരുതെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കൊല്ലം തിരുവനന്തപുരം ജില്ലകളിൽ നിന്നുമായി മത്സ്യബന്ധനത്തിനായി പോയ 200 ലധികം തൊഴിലാളികളെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. 33 പേർ മാത്രമാണ് തിരികെയെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more