1 GBP = 103.12

ഒാഖി​ചുഴലിക്കാറ്റ്​: കടലിൽ കുടുങ്ങിയ നിരവധി പേരെ കണ്ടെത്താനായിട്ടില്ല

ഒാഖി​ചുഴലിക്കാറ്റ്​: കടലിൽ കുടുങ്ങിയ നിരവധി പേരെ കണ്ടെത്താനായിട്ടില്ല

തിരുവനന്തപുരം: കടലിൽ കാണാതായ 20ഒാളം ബോട്ടുകൾ കണ്ടെത്തിയതായി വിവരം. വ്യോമസേനയുടെ നിരീക്ഷണ ഹെലികോപ്​റ്ററുകളാണ്​ അറബിക്കടലിൽ ബോട്ടുകൾ കണ്ടെത്തിയത്​. കേസ്​റ്റ്​ ഗാർഡി​​​​െൻറയും നേവിയുടെയും കപ്പലുകൾ ഇവിടേക്ക്​ തിരിച്ചിട്ടുണ്ട്​. അതിനിടെ, പൂന്തുറയിൽ നിന്ന്​ പോയ കടലിൽ കുടങ്ങിയ 33 മത്​സ്യത്തൊഴിലാളികൾ തിരിച്ചെത്തിയതായി ഫിഷറീസ്​ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ പറഞ്ഞു. 70ഒാളം പേരുമായി രക്ഷാപ്രവർത്തകർ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരെ കരക്കെത്തിക്കുന്നതിനുള്ള നടപടികൾ ത്വരിതഗതിയിലാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കടലിനുൾവശം പ്രക്ഷുബ്​ധമാണെന്നും ഒരാൾക്ക്​ മറ്റൊരാളെ കാണാൻ സാധിക്കാത്ത അവസ്​ഥയാണെന്നും രക്ഷപ്പെട്ടവർ പറയുന്നു. തമിഴ്​നാടി​​​​െൻറ കപ്പലാണ്​ തങ്ങ​െള രക്ഷപ്പെടുത്തിയത്​. കോസ്​റ്റ്​ ഗാർഡി​​​​െൻറ വാഹനങ്ങൾ കണ്ടില്ല. രക്ഷമായ കാറ്റിനെയും തിരയെയും തുടർന്ന്​ വള്ളങ്ങൾ മറിഞ്ഞ്​ വീണുപോയി. അതിന്​ മുകളിൽ പിടിച്ച്​ കിടന്നതിനാലാണ്​ തങ്ങൾ രക്ഷ​െപ്പട്ടത്​. തിരിഞ്ഞു നോക്കാനോ മറ്റോ സാധിക്കാത്തത്ര പ്രക്ഷ​ുബ്​ധമാണ്​ കടൽ. ഹെലികോപ്​റ്ററിൽ നിരീക്ഷിച്ച്​ ആളുകളെ ക​െണ്ടത്തിയാൽ മത്രമേ കപ്പലുകൾക്ക്​ രക്ഷപ്പെടുത്താൻ സാധിക്കൂ. അല്ലാതെ കടലിൽ പോയവരെ കണ്ടെത്താനാകില്ലെന്നും രക്ഷപ്പെട്ടവർ പറയുന്നു.

അതേസമയം, തെക്കൻ കേരളത്തിൽ കനത്ത നാശനഷ്​ടം വിതച്ച ഒാഖി ചുഴലിക്കാറ്റ്​ തീരം വി​െട്ടങ്കിലും അടുത്ത 36 മണിക്കൂറിൽ ശക്​തമായ മഴക്കും കാറ്റിനും സാധ്യത. മണിക്കൂറിൽ 80-100 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ നാലുമീറ്റർ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more