1 GBP = 103.81
breaking news

കെ പി സി സി ഉന്നതാധികാര സമിതിഅംഗം ബെന്നി ബെഹനാന് ലണ്ടനിൽ വൻസ്വീകരണം

കെ പി സി സി ഉന്നതാധികാര സമിതിഅംഗം ബെന്നി ബെഹനാന് ലണ്ടനിൽ വൻസ്വീകരണം

സുജു ഡാനിയേൽ
ലണ്ടൻ:കെ പി സി സി ഉന്നതാധികാര സമിതി അംഗവും എ ഐ സി സി അംഗവുമായ ബെന്നി ബെഹനാന് ഓ ഐ സി സി യുടെ നേതൃത്വത്തിൽ ലണ്ടനിൽ വൻ സ്വീകരണം.ഓ ഐ സി സി യുടെ വിവിധ റീജിയനുകളിലൊന്നായ സറേ റീജിയനാണ് സ്വീകരണ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.ഏപ്രിൽ രണ്ടാം തീയതി തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ക്രോയ്‌ടോണിലുള്ള ഷുഹൈബ് നഗർ എന്ന് നാമകരണം ചെയ്തിട്ടുള്ള സമ്മേളന വേദിയിലാണ് ചടങ്ങുകൾ നടക്കുന്നത്.ഓ ഐ സി സി യൂറോപ്പ് കോർഡിനേറ്ററും ഗ്ലോബൽ സെക്രട്ടറിയുമായ ജിൻസൺ എഫ് വർഗ്ഗീസ്‌,യുകെ കൺവീനർ ടി ഹരിദാസ് തുടങ്ങി വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ യോഗത്തിൽ സംബന്ധിക്കും.ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഷുഹൈബ് കുടുംബ സഹായ നിധി യോഗത്തിൽ വച്ച് ബെന്നി ബെഹനാന് കൈമാറും.
മുഴുവൻ ഓ ഐ സി സി പ്രവർത്തകരും കൃത്യ സമയത്തു തന്നെ എത്തിച്ചേർന്നു പ്രസ്തുത പരിപാടി വൻവിജയമാക്കണമെന്നു ടി.ഹരിദാസ് അഭ്യർഥിച്ചു .
വിലാസം
ST.SAVIOURS ROAD .
St . Saviours church hall WEST CROYDON
CRO 2XE

കൂടുതൽ വിവരങ്ങൾക്ക്
കെ കെ മോഹൻദാസ് :‭07438772808‬
ബേബിക്കുട്ടി ജോർജ്ജ് :
‭07961 390907

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more