1 GBP = 103.69

കെ പി സി സി ഉന്നതാധികാര സമിതി അംഗവും എ ഐ സി സി അംഗവുമായ ബെന്നി ബെഹനാനും ഓ ഐ സി സി യൂറോപ് കോർഡിനേറ്ററും ലോക കേരള സഭാഅംഗവുമായ ജിൻസൺ എഫ് വർഗീസീനും നാളെ മാഞ്ചസ്റ്ററിൽ വൻ സ്വീകരണം….

കെ പി സി സി ഉന്നതാധികാര സമിതി അംഗവും എ ഐ സി സി അംഗവുമായ ബെന്നി ബെഹനാനും ഓ ഐ സി സി യൂറോപ് കോർഡിനേറ്ററും ലോക കേരള സഭാഅംഗവുമായ ജിൻസൺ എഫ്  വർഗീസീനും നാളെ മാഞ്ചസ്റ്ററിൽ വൻ സ്വീകരണം….

സുജു ഡാനിയേൽ
മാഞ്ചസ്റ്റർ:ഹൃസ്വ സന്ദർശനത്തിനായി ലണ്ടനിലെത്തിയ മുൻ എം എൽ എ യും എഐസിസി അംഗമായ ബെന്നി ബഹനാനും ഓ ഐ സി സി ഗ്ലോബൽ സെക്രട്ടറിയും കേരള ലോകസഭാഅംഗവുമായ ജിൻസൺ എഫ് വർഗീസിനും ഒഐസിസി മാഞ്ചസ്റ്റർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻ സ്വീകരണമൊരുക്കുന്നു. നാളെ ഉച്ചക്ക് 1.30നാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് സോണി ചാക്കോ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നാഷണൽ കമ്മിറ്റി അംഗം വിനോദ് ചന്ദ്രൻ,കെ പി സി സി യുടെ ഐടി സെൽ വിഭാഗം ഭാരവാഹി ഷൈനു മാത്യു,പുഷ്പരാജ് തുടങ്ങി സമൂഹത്തിന്റെ വിവിധ തുറയിലുള്ളവർ ആശംസയർപ്പിച്ചു സംസാരിക്കും.പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ബെന്നി ബെഹനാനുമായി നേരിട്ട് ചർച്ച നടത്തുന്ന പ്രസ്തുത ചടങ്ങിൽ മുഴുവൻ കോൺഗ്രസ്സ് പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും പങ്കെടുത്തു വൻ വിജയമാക്കണമെന്ന് ഓഐസിസി നാഷണൽ കമ്മിറ്റി കൺവീനർ ടി.ഹരിദാസ് അഭ്യർത്ഥിച്ചു

കൂടുതൽ വിവരങ്ങൾക്ക്:

സോണി ചാക്കോ

വിനോദ് ചന്ദ്രൻ

ഷൈനു മാത്യു

പുഷ്പരാജ്

സമയം : വെള്ളി 1:30 pm ന്

വിലാസം

Thaali Restaurant

198-200 Mauldeth Road

Manchester

M19 1AJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more