1 GBP = 103.12

അയർലണ്ടിൽ കനത്ത നാശം വിതച്ച് ഒഫീലിയ; മൂന്ന് പേർ മരിച്ചു; വെയില്‍സിലും, ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഭാഗങ്ങളില്‍ സാന്നിധ്യം അറിയിച്ച കൊടുങ്കാറ്റ് യുകെയിലേക്ക് നീങ്ങുകയാണ്

അയർലണ്ടിൽ കനത്ത നാശം വിതച്ച് ഒഫീലിയ; മൂന്ന് പേർ മരിച്ചു; വെയില്‍സിലും, ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഭാഗങ്ങളില്‍ സാന്നിധ്യം അറിയിച്ച കൊടുങ്കാറ്റ് യുകെയിലേക്ക് നീങ്ങുകയാണ്

അയർലണ്ടിൽ കനത്ത നാശംവിതച്ച് ഒഫീലിയ കൊടുങ്കാറ്റ്. അയര്‍ലണ്ടില്‍ മൂന്ന് ജീവനുകളാണ് കൊടുങ്കാറ്റ് കവര്‍ന്നത്. ഒപ്പം 120,000 ഭവനങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ കനത്ത കാറ്റില്‍ പറന്നുപോയി. . 56 വര്‍ഷത്തിനിടെയുള്ള മോശം കാലാവസ്ഥയാണ് ഒഫീലിയ കൊടുങ്കാറ്റ് സമ്മാനിക്കുന്നത്. വെയില്‍സിലും, ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഭാഗങ്ങളില്‍ സാന്നിധ്യം അറിയിച്ച കൊടുങ്കാറ്റ് യുകെയിലേക്ക് നീങ്ങുകയാണ്. അയര്‍ലണ്ടില്‍ കാറ്റിന്റെ വേഗത 119 മൈൽ വേഗതയിൽ എത്തിയപ്പോള്‍ ആദ്യത്തെ ജീവന്‍ നഷ്ടമായത് ഒരു നഴ്‌സിനാണ്.

ക്യാന്‍സര്‍ നഴ്‌സ് ക്ലെയര്‍ ഒ’നീലാണ് ഒഫീലിയയുടെ ആദ്യത്തെ ഇര. 70-കാരിയായ അമ്മയുമായി കോ വാട്ട്‌ഫോര്‍ഡില്‍ നിന്നും ആഗ്ലിഷിലേക്ക് യാത്ര ചെയ്യവെയാണ് മരക്കൊമ്പ് കാലനായത്. ഒടിഞ്ഞുവീണ വലിയൊരു മരക്കൊമ്പ് വിന്‍ഡ്‌സ്‌ക്രീന്‍ തകര്‍ത്ത് നഴ്‌സിന്റെ നെഞ്ചില്‍ വന്ന് ഇടിക്കുകയായിരുന്നു. മരം ഇടിച്ചതിന്റെ ആഘാതത്തില്‍ ഒ’നീല്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായാണ് വിവരം. ആര്‍671-ല്‍ വെച്ചായിരുന്നു ദുരന്തം. പരുക്കേറ്റ അമ്മയെ വാട്ടര്‍ഫോര്‍ഡ് റീജ്യണല്‍ ആശുപത്രിയില്‍ എത്തിച്ചു. കോര്‍ക്കില്‍ നിന്നുമുള്ള കുടുംബം ഏതാനും വര്‍ഷം മുന്‍പാണ് ക്ലാഷ്‌മോറിലേക്ക് താമസം മാറിയത്. വെസ്റ്റ് വാട്ടര്‍ഫോര്‍ഡ് സര്‍വ്വീസിലെ ക്യാന്‍സര്‍ സപ്പോര്‍ട്ട് കോര്‍ഡിനേറ്ററായിരുന്നു ഒ’നീല്‍.

മറിഞ്ഞുവീണ മരങ്ങള്‍ നീക്കുന്നതിനിടെയാണ് 31-കാരനായ മൈക്കിള്‍ പൈക്ക് മരിച്ചത്. പിതാവിനൊപ്പമാണ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതെങ്കിലും ഇദ്ദേഹം ചായ കുടിക്കാനായി പോയ സമയത്തായിരുന്നു അപകടം. മറ്റ് മരങ്ങള്‍ അപകട സ്ഥിതിയില്‍ ആയിരുന്നതിനാല്‍ ഏറെ നേരമെടുത്താണ് എമര്‍ജന്‍സി സേവനങ്ങള്‍ സ്ഥലത്തെത്തിയത്. 11 മക്കളില്‍ ഇളയവനായിരുന്നു പൈക്ക്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 33-കാരനായ ഫിന്റ്റാന്‍ ഗോസാണ് മരണപ്പെട്ട മൂന്നാമന്‍. ഇദ്ദേഹത്തിന്റെ കാറില്‍ മരം വീണായിരുന്നു അപകടം. രണ്ടാഴ്ച മുന്‍പാണ് ഇദ്ദേഹത്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഇതിന്റെ സന്തോഷം തീരും മുന്‍പാണ് കുടുംബത്തിലേക്ക് ദുരന്തവാര്‍ത്ത തേടിയെത്തിയത്. വീട്ടിലേക്ക് എത്താന്‍ പത്ത് മിനിറ്റ് ദൂരം മാത്രമുള്ളപ്പോഴാണ് മരം കാത്തുനിന്നത്.

ഒഫീലിയ യുകെയിലേക്ക് നീങ്ങുകയാണെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാറ്റിന്റെ വേഗത അയര്‍ലണ്ടില്‍ എത്തിയതിനേക്കാള്‍ കുറവായിരിക്കുമെന്നാണ് പ്രതീക്ഷ. മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more