1 GBP = 104.22
breaking news

ഒാഖി: ലക്ഷദ്വീപിൽ നിന്ന്​ 67 പേർ കൊച്ചിയിലെത്തി

ഒാഖി: ലക്ഷദ്വീപിൽ നിന്ന്​ 67 പേർ കൊച്ചിയിലെത്തി

കൊച്ചി: ഒാഖി ചുഴലിക്കാറ്റിൽ പെട്ട്​ ലക്ഷദ്വീപിൽ കുടുങ്ങിയ 67 പേർ തീരമണഞ്ഞു. ആറു ബോട്ടുകളിലായാണ്​ 67 പേർ കൊച്ചി തോപ്പുംപടി ഹാർബറിൽ വന്നിറങ്ങിയത്​. 11 മലയാളികളും മറ്റുള്ളവർ തമിഴ്​നാട്​ സ്വദേശികളുമാണെന്ന് കരുതുന്നു. ഒമ്പതുപേർക്ക്​ പരിക്കുള്ളതിനാൽ അവരെ എറണാകുളം ജനറൽ ​ആശുപത്രിയിലേക്ക്​ മാറ്റി.

ഒാഖി ചുഴലിക്കാറ്റിൽ പെട്ട്​ ലക്ഷദ്വീപിലെത്തിയ തൊഴിലാളികൾ അവിടെ ആശുപത്രിയിലും ദുരിതാശ്വാസകേന്ദ്രങ്ങളിലുമായി കഴിയുകയായിരുന്നു. കടൽ ശാന്തമായതോടെ ആ​േരാഗ്യമുള്ളവരെ തീരത്തേക്ക്​ കയറ്റിവിടുകയാണ്​ ദ്വീപ്​ അധികൃതർ. സ്വന്തം ബോട്ടുകളിൽ തന്നെയാണ്​ ഇവർ തീരമണഞ്ഞത്​.

അതേസമയം, കടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്​. വ്യോമസേനയുടെ വിമാനം തിരുവനന്തപുരം പൊഴിയൂരിൽ നിന്ന്​ മത്​സ്യത്തൊഴിലാളികളെയും കൂട്ടി തിരച്ചിലിനായി പുറപ്പെട്ടു. അഞ്ച്​ മത്​സ്യത്തൊഴിലാളികളാണ്​ സംഘത്തോടൊപ്പമുള്ളത്​.

കൊച്ചിയിൽ തിരിച്ചെത്തിയവർ
കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും ജീ​വ​ന്‍ ന​ഷ്​​ട​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ര​ക്കെ​ത്തി​ക്കു​ന്ന​തി​നും പ​ത്തു​ദി​വ​സം കൂ​ടി ക​ട​ലി​ൽ തി​ര​ച്ചി​ൽ തു​ട​രുമെന്ന്​ അധികൃതർ അറിയിച്ചു. നാ​വി​ക, വ്യോ​മ, തീ​ര​സം​ര​ക്ഷ​ണ സേ​ന​ക​ളാണ്​ തിരച്ചിൽ നടത്തുന്നത്​. ഉ​ൾ​ക്ക​ട​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ഴു​കി​ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ​െവ​ളി​പ്പെ​ടു​ത്ത​ലി​നെ​തു​ട​ർ​ന്നാ​ണ്​ തീ​രു​മാ​നം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കൂ​ടു​ത​ലാ​യി ഉ​ൾ​പ്പെ​ടു​ത്തി​യാ​കും തി​ര​ച്ചി​ൽ. കൂ​ടു​ത​ൽ ക​പ്പ​ലു​ക​ളു​ടെ ​േസ​വ​ന​വും ല​ഭ്യ​മാ​ക്കും.

അ​തി​നി​ടെ ആ​ല​പ്പു​ഴ അ​ർ​ത്തു​ങ്ക​ലി​ൽ​നി​ന്ന്​ ഒ​രു​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.​ഇ​യാ​ളെ തി​രി​ഞ്ഞ​റി​ഞ്ഞി​ട്ടി​ല്ല.​ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 38 ആ​യി.​ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു മൃ​ത​ദേ​ഹം ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ ശ​നി​യാ​ഴ്​​ച തി​രി​ച്ച​റി​ഞ്ഞു. അ​ടി​മ​ല​ത്തു​റ ഷി​ബു ഹൗ​സി​ല്‍ ദേ​വ​ദാ​സി​​​െൻറ മ​ക​ന്‍ സേ​സി​ല​ൻ​റി​നെ​യാ​ണ് (58) തി​രി​ച്ച​റി​ഞ്ഞ​ത്.

തി​ര​ച്ചി​ലി​ൽ ത​ങ്ങ​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കഴിഞ്ഞ ദിവസം പൊ​ഴി​യൂ​രി​ൽ​നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ റോ​ഡ്​ ഉ​പ​രോ​ധി​ച്ച​തിനെ തുടർന്നാണ്​ ഇവരെ ഉൾപ്പെടുത്തി തിരച്ചിൽ ആരംഭിച്ചത്​. വി​മാ​ന​ങ്ങ​ളും ക​പ്പ​ലു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള തി​ര​ച്ചി​ല്‍ പ​ത്തു​ദി​വ​സം കൂ​ടി തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​കെ.​എം. എ​ബ്ര​ഹാം സേ​നാ​വി​ഭാ​ഗ​ങ്ങ​ള്‍ക്കും കോ​സ്​​റ്റ്​​ഗാ​ര്‍ഡി​നും നേരത്തെ, അ​ടി​യ​ന്ത​ര സ​ന്ദേ​ശ​മ​യ​ച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more