1 GBP = 104.11

ഓഖി ചുഴലിക്കാറ്റ് : മരണം 32, കണ്ടെത്താനുള്ളത്​ 91 പേരെ, 544 പേരെ കരക്കെത്തിച്ചു

ഓഖി ചുഴലിക്കാറ്റ് : മരണം 32, കണ്ടെത്താനുള്ളത്​ 91 പേരെ, 544 പേരെ കരക്കെത്തിച്ചു

തി​രു​വ​ന​ന്ത​പു​രം: ഓഖി ചുഴലിക്കാറ്റിൽപെട്ട് ജീവൻ നഷ്ടമായവരുടെ എണ്ണം 32 ആയി. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പുല്ലുവിള സ്വദേശി രതീഷ് ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിയിരിക്കെ പുലർച്ചെ 5.30ഓടെയാണ് മരണം സംഭവിച്ചത്.

ഓഖി ചു​ഴ​ലി​ക്കാ​റ്റ്​ തീ​രം വി​ട്ട​തോ​ടെ ക​ട​ല​ട​ങ്ങി​യെ​ങ്കി​ലും കാ​ത്തി​രി​പ്പി​നും ആ​ധി​ക്കും അ​റു​തി​യി​ല്ല. ചു​ഴ​ലി​ക്കാ​റ്റി​ൽ ക​ട​ലി​ൽ കു​ടു​ങ്ങി​യ 544 പേ​രെ തി​ങ്ക​ളാ​ഴ്​​ച ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്ന്​ വി​വ​രം ല​ഭി​െ​ച്ച​ങ്കി​ലും ഇ​നി​യും 91 പേ​രെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നാ​ണ്​ സ​ർ​ക്കാ​ർ ക​ണ​ക്ക്. തി​ങ്ക​ളാ​ഴ്​​ച വൈ​കു​ന്നേ​ര​ത്തോ​ടെ 512 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കോ​സ്​​റ്റ്​ ഗാ​ർ​ഡ്​​ ഗു​ജ​റാ​ത്തി​ലെ വെ​രാ​വ​ലി​ല്‍ എ​ത്തി​ച്ച​താ​യാ​ണ്​ സ​ര്‍ക്കാ​റി​ന് വി​വ​രം ല​ഭി​ച്ച​ത്. ഇ​വരിൽ ഒരു മ​ല​യാ​ളി​യുമു​ണ്ട്.

ഇ​തി​നി​ടെ മൂ​ന്ന്​ ബോ​ട്ടു​ക​ളി​ലാ​യി 32 തൊ​ഴി​ലാ​ളി​ക​​ളെ​യും തീ​ര​ത്തെ​ത്തി​ച്ചി​ട്ടു​ണ്ട്. വി​ഴി​ഞ്ഞം, പൊ​ഴി​യൂ​ര്‍, വ​ലി​യ​തു​റ സ്വ​ദേ​ശി​ക​ളാ​യ 11 പേ​രെ നാ​വി​ക​സേ​ന​യാ​ണ്​ കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്. കു​ള​ച്ച​ലി​ല്‍നി​ന്ന്​ പോ​യ 12 തൊ​ഴി​ലാ​ളി​ക​ളെ പൊ​ന്നാ​നി ഹാ​ര്‍ബ​റി​ല്‍ എ​ത്തി​ച്ചു. കു​ള​ച്ച​ലി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഗോ​വ തീ​ര​ത്തു​നി​ന്ന്​ കോ​സ്​​റ്റ്​ ഗാ​ർ​ഡാ​ണ്​ ഇ​വ​രെ ര​ക്ഷി​ച്ച​ത്. വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴ്​ മ​ല​യാ​ളി​ക​ൾ ഉ​ണ്ടെ​ന്നാ​ണ്​ വി​വ​രം. ഒ​മ്പ​ത്​ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ഐ​ല​ന്‍ഡ് ക്യൂ​ന്‍ എ​ന്ന ബോ​ട്ട് ക​വ​ര​ത്തി​യി​ലെ​ത്തി​യ​താ​യി കോ​സ്​​റ്റ്​ ഗാ​ർ​ഡി​ന്​ സന്ദേശം ല​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച​മു​മ്പ് കൊ​ച്ചി​യി​ല്‍നി​ന്ന്​ പോ​യ ബോ​ട്ടാ​ണെ​ന്നാ​ണ്​ വി​വ​രം. ഇ​തി​നി​ടെ നാ​ല്​ മൃ​ത​ദേ​ഹ​ങ്ങ​ൾ​കൂ​ടി തി​ങ്ക​ളാ​ഴ്​​ച തി​രി​ച്ച​റി​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ സ്വ​ദേ​ശി​ക​ളാ​യ ആ​രോ​ഗ്യ​ദാ​സ്, ലാ​സ​ർ, വി​ഴി​ഞ്ഞം സ്വ​ദേ​ശി വി​ക്​​ട​ർ, വ​ലി​യ​തു​റ സ്വ​ദേ​ശി ഇൗ​പ്പ​ച്ച​ൻ, ക​ന്യാ​കു​മാ​രി സ്വ​ദേ​ശി സൂ​സ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്​ തി​രി​ച്ച​റി​ഞ്ഞ​ത്. ​ തീ​ര​ദേ​ശ​വാ​സി​ക​ള​ു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ കേ​ന്ദ്ര​പ്ര​തി​രോ​ധ​മ​​ന്ത്രി നി​ർ​മ​ല സീ​താ​​രാ​മ​ൻ വി​ഴി​ഞ്ഞം, ​പൂ​ന്തു​റ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മു​ഴു​വ​നും തീ​ര​ത്തെ​ത്തി​ക്കു​ന്ന​തു​വ​രെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ശ​ക്​​ത​മാ​യി തു​ട​രു​മെ​ന്ന്​ അ​വ​ർ ഉ​റ​പ്പു​ന​ൽ​കി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ദു​രി​ത​നി​വാ​ര​ണ​ത്തി​ന് കേ​ര​ള​ത്തി​ന് എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും അ​വ​ർ വ്യ​ക്​​ത​മാ​ക്കി. ഓഖി ദു​ര​ന്ത​ത്തി​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ജി​ല്ല ക​ല​ക്​​ട​ർ​മാ​രുമാ​യി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ ന​ട​ത്തി. ചു​ഴ​ലി​ക്കാ​റ്റു​മൂ​ലം നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യ​വ​ര്‍ക്കു​ള്ള സ​ഹാ​യം വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് 11 പേ​രു​ടെ​യും കൊ​ല്ല​ത്ത് ഒ​രാ​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​നി​യും തി​രി​ച്ച​റി​യാ​നു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​​ളു​ടെ ഡി.​എ​ന്‍.​എ, വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ള്‍ രാ​ജീ​വ് ഗാ​ന്ധി സ​​​െൻറ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ല്‍ ന​ട​ത്തും. 41 പേ​ര്‍ ഇ​പ്പോ​ഴും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റ്​ ദു​ര​ന്ത​ത്തി​ൽ 25.78 കോ​ടി​യു​ടെ ന​ഷ്​​ട​മാ​ണ് റ​വ​ന്യൂ വ​കു​പ്പ് ക​ണ​ക്കാ​ക്കി​യ​ത്. 74 വീ​ടു​ക​ള്‍ പൂ​ര്‍ണ​മാ​യും 1,122 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍ന്നു. 1231.73 ഹെ​ക്ട​റി​ലെ കൃ​ഷി ന​ശി​ച്ചു. 34 ദു​രി​താ​ശ്വാ​സ​ക്യാ​മ്പു​ക​ളി​ലാ​യി 1445 പേ​ര്‍ ഇ​പ്പോ​ഴും ക​ഴി​യു​ന്നു​ണ്ട്. അ​തേ​സ​മ​യം തീ​ര​ത്തെ ദു​രി​ത​ബാ​ധി​ത​മേ​ഖ​ല​യി​ലെ​ത്തി​യ മ​ന്ത്രി​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ജെ. ​മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ​ക്കു​മെ​തി​െ​ര ഇ​ന്ന​ലെ​യും പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. വി.​എ​സ്.​ അ​ച്യു​താ​ന​ന്ദ​ൻ തി​ങ്ക​ളാ​ഴ്​​ച തീ​രം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more