1 GBP = 103.95

ഓഖി ദുരന്തം: 324 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ സഭ

ഓഖി ദുരന്തം: 324 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ സഭ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ 324 പേര്‍ കുടി ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ സഭ. ഈ 324 പേരില്‍ കേരളത്തില്‍ നിന്നും, മറ്റ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തൊഴിലാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും സഭ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നു മാത്രം ഇനിയും 111 പേര്‍ കുടി തിരിച്ചെത്താനുണ്ടെന്നാണ് സഭയുടെ കണക്കുകളില്‍ വ്യക്തമാക്കുന്നത്.

വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ കണക്ക് സഭ ഫിഷറീസ്, റവന്യൂ, ടൂറിസം വകുപ്പുകള്‍ക്കും, മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് മത്സ്യ ബന്ധത്തിനു പോയ 136 മത്സ്യത്തൊഴിലാളികള്‍ തുത്തൂര്‍ മേഖലയില്‍ നിന്നുള്ള്‌വരാണ്. കണ്ടെത്താനുള്ളവരുടെ പേരും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സര്‍ക്കാരിന് കൈമാറിയിരിക്കുന്നതെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യുജിന്‍ പെരേര അറിയിച്ചു.

സഭ കൈമാറിയ വിവരങ്ങള്‍ കേന്ദ്രത്തിനും, തമിഴ്‌നാടിനും കൈമാറാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ലെന്നും കെആര്‍എല്‍സിസി ആരോപണം ഉയര്‍ത്തി. ഓഖി ദുരന്തത്തിന് ഇരകളായ മത്സ്യത്തൊഴിലാളികളുടെ ധനസഹായത്തിനായി നിയമസാധ്യത നടപ്പാക്കാനും ഇതിനായി അടിയന്തിര ഉത്തരവ് ഇറക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും സഭ ആവശ്യം ഉയര്‍ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more