1 GBP = 103.89

സ്റ്റോക് ഓണ്‍ ട്രെന്‍ഡ് സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഒവിബിഎസ്

സ്റ്റോക് ഓണ്‍ ട്രെന്‍ഡ് സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഒവിബിഎസ്

റ്റിജു തോമസ്

സ്റ്റോക് ഓണ്‍ ട്രെന്‍ഡ് സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ജൂണ്‍ മാസം 1 മുതല്‍ 3 വരെ OVBS നടത്തപ്പെടുന്നു ഒന്നാം തീയതി രാവിലെ 9 മണിക്ക് ബഹു . ഇടവക വികാരി ഫാ. ജോണ്‍ വര്‍ഗീസ് മണ്ണഞ്ചേരിലിന്റെ നേതൃത്വത്തില്‍ ക്ളാസുകള്‍ ആരംഭിക്കും .

ഇടവകയിലെ സണ്ടേസ്‌കൂള്‍ അധ്യാപകര്‍ കുട്ടികളെ പ്രായം അനുസരിച്ചു വിവിധ ക്ളാസുകളായി തിരിച്ചു ക്ളാസുകള്‍ എടുക്കും . ബൈബിള്‍ ക്ലാസുകള്‍ , ഗാനങ്ങള്‍ , action songs, സ്‌നേഹ വിരുന്നു തുടങ്ങി പരമ്പരാഗതമായി OVBS നടത്തുന്ന മാതൃകയില്‍ തന്നെയാണ് ഈ ഇടവക ആദ്യമായി നടത്തുന്ന OVBS ഉം ക്രമീകരിച്ചിരിക്കുന്നത്.

മൂന്നാം തീയതി രാവിലെ 9.30 നു വിശുദ്ധ കുര്‍ബാനക്ക് ശേഷം സമാപനം നടത്തുന്നതാണ്. Tittensor വില്ലേജ് ഹാളില്‍ വെച്ച് ആണ് OVBS ക്രമീകരിച്ചിരിക്കുന്നത്. സ്റ്റോക്ക് ഓണ്‍ ട്രെന്റിലും സമീപ പ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളും കുട്ടികളെ OVBS നു അയക്കണം എന്നും ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു എന്നും സണ്‍ഡേ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഡോ. ദീപ സാറ ജോസഫ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

Dr. Deepa Sara Joseph : 07704846055

Biju Mathew : 07809149635

James Thomas: 07539306436

Address:

Tittensor Village Hall

14 Winghouse Ln, Tittensor, Stoke-on-Trent ST12 9JG

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more