1 GBP = 103.96

യുക്മ മുന്‍ ദേശീയ ട്രഷറര്‍ ഷാജി തോമസിന്റെ ഭാര്യാ സഹോദരന്‍ നിര്യാതനായി; സംസ്‌കാരം നാളെ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍

യുക്മ മുന്‍ ദേശീയ ട്രഷറര്‍ ഷാജി തോമസിന്റെ ഭാര്യാ സഹോദരന്‍ നിര്യാതനായി; സംസ്‌കാരം നാളെ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍

യുക്മ മുന്‍ ദേശീയ ട്രഷറര്‍ ഷാജി തോമസിന്റെ ഭാര്യാ സഹോദരന്‍ തോമസ് പി സി, പാണ്ടിയാലയില്‍(73 വയസ്സ്)നിര്യാതനായി. കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. രോഗ വിവരമറിഞ്ഞു നാട്ടിലേക്ക് തിരിച്ച ഷാജി തോമസിന്റെ ഭാര്യ ആന്‍സി ഷാജിയും മരണസമയം സഹോദരനോടൊപ്പമുണ്ടായിരുന്നു.

ബിജു, അനി, വിനീത എന്നിവരാണ് പരേതന്റെ മക്കള്‍. മക്കള്‍ മൂന്നു പേരും കുവൈറ്റിലാണ് ജോലി നോക്കുന്നത്. ഭാര്യ മേരി തോമസ്.

പരേതന് ആന്‍സി ഷാജിയെക്കൂടാതെ മേരി ലൂക്കോസ്, മോളി ഫിലിപ്പ്, എന്നീ രണ്ട് സഹോദരിമാരും സഹോദരന്മാരായി ലൂക്കോസ്, സൈമണ്‍ എന്നിവരും കൂടിയുണ്ട്. സംസ്‌കാരം നാളെ(തിങ്കള്‍) വൈകുന്നേരം മൂന്ന് മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍ നടക്കും. യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, സെക്രെട്ടറി റോജിമോന്‍ വര്‍ഗീസ്, ട്രഷറര്‍ അലക്‌സ് വര്‍ഗീസ്, യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ലാലു ആന്റണി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more