1 GBP = 104.08

ജിന്‍സന്‍ ഫിലിപ്പിന്റെ മൃതസംസ്‌ക്കാരം നാളെ

ജിന്‍സന്‍  ഫിലിപ്പിന്റെ മൃതസംസ്‌ക്കാരം  നാളെ

ഇക്കഴിഞ്ഞ 12 ന് നിര്യാതനായ നോര്താംപ്ടന്‍ സ്വദ്വേശി ജിന്‍സന്‍ ഫിലിപ്പിന്റെ മൃതസംസ്‌ക്കാരം നാളെ ( 23.06.2017 ) വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് മാതൃ ഇടവകയായ പാലതുരുത്ത് സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് നടക്കും. ജിന്‍സനന്റെ പൊതുദര്‍ശനവും പ്രാര്‍ത്ഥനകളും ഇക്കഴിഞ്ഞ ശനിയാഴ്ച നോര്താംപ്ടന്‍ സെന്റ് ഗ്രിഗറി കത്തോലിക്കാ ദേവാലയത്തില്‍ വച്ച് വകാരി ഫാദര്‍ ബെന്നി വലിയ വീട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു.സീറോമലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അനുശോചന സന്ദേശം ഫാദര്‍ ബെന്നി വായിച്ചു.

സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവര്‍ അനുശോചനം അറിയിച്ച് ആളുകള്‍ എത്തിയിരുന്നു.കുടുംബാംഗങ്ങള്‍ക്ക് വേണ്ടി മകള്‍ കെസിയ,ബന്ധു ജെയ്‌മോന്‍ കിഴക്കേക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.UKKCA പ്രസിഡന്റ് ബിജു മടക്കക്കുഴി ,കാത്തലിക് ചര്‍ച്ച് പ്രതിനിധി ടോമി അബ്രഹാം, നോര്‍ത്താംപ്ടണ്‍ മലയാളി അസ്സോസിയേഷന്‍ പ്രതിനിധി സാം അബ്രഹാം എന്നിവര്‍ സംസാരിച്ചു. യുക്മയെ പ്രതിനിധീകരിച്ച് നാഷണല്‍ കമ്മിറ്റി അംഗം സുരേഷ് കുമാര്‍, ടൂറിസം കമ്മിറ്റി വൈസ് ചെയര്‍മാന്‍ ടിറ്റോ തോമസ് എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ജൂണ്‍ 12 തിങ്കളാഴ്ച ഉച്ചയോടെയാണ് ജിന്‍സണ്‍ ഫിലിപ്പ് മരണമടഞ്ഞത്. ഭാര്യ വിനീതക്കും ഏക മകള്‍ പത്ത് വയസ്സുകാരി അമ്മുവിനുമൊപ്പം നോര്‍ത്താംപ്ടണില്‍ താമസമാക്കിയ ജിന്‍സണ്‍ ഫിലിപ്പിനെ മരണം മാടി വിളിച്ചത് മുപ്പത്തിയെട്ടാമത്തെ വയസ്സിലാണ്.നോര്‍ത്താംപ്ടണ്‍ മലയാളി അസ്സോസിയേഷന്‍ സ്ഥാപക അംഗമായിരുന്നു മരണമടഞ്ഞ ജിന്‍സണ്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more