1 GBP =
breaking news

ഇന്ത്യൻ സേനക്ക് നേരെ പാകിസ്ഥാൻ പ്രയോഗിക്കുന്നത് അമേരിക്കൻ നിർമ്മിത ആയുധങ്ങളെന്ന് റിപ്പോർട്ട്

ഇന്ത്യൻ സേനക്ക് നേരെ പാകിസ്ഥാൻ പ്രയോഗിക്കുന്നത് അമേരിക്കൻ നിർമ്മിത ആയുധങ്ങളെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ പാകിസ്ഥാൻ പ്രയോഗിക്കുന്നത് അമേരിക്കൻ നിർമ്മിത ടാങ്ക് വേധ മിസൈലുകളെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇക്കാര്യം അമേരിക്കൻ ഭരണകൂടത്തിനു മുന്നിൽ ശക്തമായി ഉന്നയിക്കുമെന്നും ഇന്ത്യ അറിയിച്ചു.
രജൗറിയിൽ കഴിഞ്ഞ ഞായറാഴ്ച പാക് സൈന്യം നടത്തിയ വെടിവയ്പിൽ പാക് സൈന്യം ഉപയോഗിച്ചത് അമേരിക്കൻ നിർമ്മിത മിസൈലുകളായിരുന്നു. ഇവയ്ക്ക് പുറമെ 120 എം.എം മോർട്ടാറുകളും ഇന്ത്യൻ സൈന്യത്തിനെതിരെ ഉപയോഗിച്ചു.അമേരിക്കൻ നിർമ്മിത ആയുധങ്ങൾ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുന്ന വിഷയം ട്രംപ് ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുത്താനാണ് രാജ്യത്തിന്റെ ശ്രമം.

അടുത്തകാലത്തായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ബന്ധം നല്ല നിലയിലാണ് മുന്നോട്ട് പോകുന്നത്. 2016ൽ ഇന്ത്യയെ അമേരിക്ക ‘പ്രധാന പ്രതിരോധ പങ്കാളി’ എന്ന പദവി നൽകി ആദരിച്ചിരുന്നു. എന്നാൽ പാകിസ്ഥാനുമായി അത്ര നല്ല ബന്ധത്തിലല്ല അമേരിക്ക. ഭീകരവാദം അമർച്ച ചെയ്യാൻ പാകിസ്ഥാന് നൽകിയിരുന്ന സാമ്പത്തിക സഹായം അടുത്തിടെ ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more