1 GBP = 103.92

ബി.ജെ.പി നേതാക്കളുടെ ഗവര്‍ണ്ണര്‍ക്കെതിരായ പ്രസ്താവന ഒ.രാജഗോപാല്‍ തള്ളി

ബി.ജെ.പി നേതാക്കളുടെ ഗവര്‍ണ്ണര്‍ക്കെതിരായ പ്രസ്താവന ഒ.രാജഗോപാല്‍ തള്ളി

തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ തള്ളി ഒ.രാജഗോപാല്‍ എം.എല്‍.എ രംഗത്ത്. ഗവര്‍ണര്‍ രാജി വയ്ക്കണമെന്ന നേതാക്കളുടെ പ്രസ്താവന യുവാക്കളുടെ വികാര പ്രകടനമായി മാത്രം കണ്ടാല്‍ മതിയെന്ന് രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
ഗവര്‍ണറെ വിമര്‍ശിക്കുന്ന നയമല്ല ബി.ജെ.പിയുടേത്. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ആര്‍.എസ്.എസ് എന്ന് മുദ്ര കുത്തുന്ന രീതിയാണ് കേരളത്തിലുള്ളതെന്നും രാജഗോപാല്‍ പറഞ്ഞു.

കണ്ണൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് രാജഗോപാലിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയിരുന്നു. അത് ഗവര്‍ണര്‍ സര്‍ക്കാരിന് കൈമാറിയതാണ് ബി.ജെ.പി നേതാക്കളെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഗവര്‍ണറുടെ ഇടനില ആവശ്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ ഇറങ്ങിപ്പോകണമെന്ന് മറ്റൊരു ജനറല്‍ സെക്രട്ടറിയായ ശോഭ സുരേന്ദ്രനും പറഞ്ഞിരുന്നു.

ഇതിനെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ പ്രതികരിക്കുകയും ചെയ്തു. ഗവര്‍ണറെ ഭീഷണിപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇത് ഫാസിസമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more