ന്യൂട്ടെല്ല കാന്‍സറിന് കാരണമാകുമോ? ന്യൂട്ടെല്ലയിലെ അവിഭാജ്യഘടകമായ പാംഓയില്‍ കാന്‍സറിന് കാരണമാകുമെന്ന് പഠനം


ന്യൂട്ടെല്ല കാന്‍സറിന് കാരണമാകുമോ? ന്യൂട്ടെല്ലയിലെ അവിഭാജ്യഘടകമായ പാംഓയില്‍ കാന്‍സറിന് കാരണമാകുമെന്ന് പഠനം

പ്രമുഖ ചോക്ലേറ്റ് സ്പ്രഡ് ബ്രാന്‍ഡായ ന്യൂട്ടല്ല കാന്‍സറുണ്ടാക്കിയേക്കാമെന്ന് യൂറോപ്യന്‍ ഫൂഡ് സേഫ്റ്റി അതോറ്റിയുടെ പഠനം. ന്യൂട്ടെല്ലയുടെ സോഫ്റ്റ് ടെക്‌സ്ചറിനും ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കുന്നതിനുമായി ഇതില്‍ ചേര്‍ന്ന പാമോയിലാണ് കാന്‍സര്‍ ഉണ്ടാക്കുന്നതെന്നാണ് ഇഎഫ്എസ്എ പറയുന്നത്. നേരത്തെ ലോകാരോഗ്യ സംഘടനയും സമാനമായ വാദം ഉന്നയിച്ചിരുന്നു. മറ്റേതൊരു എണ്ണയേക്കാളും പാം ഓയില്‍ കാന്‍സറുണ്ടാക്കുമെന്നായിരുന്നു ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിരുന്നത്.

നിലവില്‍ ന്യൂട്ടെല്ലയുടെ ലാഭത്തില്‍ മൂന്ന് ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. എന്നാല്‍ കാന്‍സറിന് കാരണമാകാത്ത വിധത്തില്‍ പാം ഓയില്‍ സംസ്‌കരിച്ചാണ് തങ്ങള്‍ ന്യൂട്ടെല്ലയില്‍ ചേര്‍ത്തിരിക്കുന്നതെന്ന് ഇതിന്റെ നിര്‍മ്മതാക്കളായ ഫെരാരോ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി ഇവര്‍ ടെലിവിഷന്‍ ക്യാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്.

പാം ഓയില്‍ ഇല്ലെങ്കില്‍ ഇന്നത്തെ രീതിയില്‍ ന്യൂട്ടെല്ല നിര്‍മ്മിക്കാനാകില്ലെന്ന് ഫെരാരോ ചൂണ്ടിക്കാട്ടുന്നു. മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ എണ്ണയായ പാംഓയില്‍ മാറ്റി മറ്റ് എണ്ണ ഉപയോഗിച്ചാല്‍ ഫെരാരോയ്ക്ക് 8 മുതല്‍ 22 മില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം അധികമായി ചെലവാക്കേണ്ടി വരും.

മേയ് 2016 ലാണ് ഇഎഫ്എസ്എ ഈ റിപ്പോര്‍ട്ട് പ്രസിദ്ധികീരിച്ചിരിക്കുന്നത്. പാം ഓയില്‍ മറ്റ് എണ്ണകളേക്കാള്‍ ക്യാന്‍സറിന് കാരണമാകുമെന്നാണ് ഇഎഫ്എസ്എ പറഞ്ഞിരിക്ുന്നത്. ഉന്നതമായ താപനിലയില്‍ പാം ഓയില്‍ സംസ്‌കരിച്ചെടുക്കുമ്പോഴുണ്ടാകുന്ന ഗ്ലൈസിഡിയല്‍ ഫാറ്റി ആസിഡ് എസ്റ്ററുകല്‍ ശരീരത്തിലെത്തിയാല്‍ അത് ഗ്ലൈസിഡിയോള്‍ ആയി വിഭജിക്കുന്നു. ഇത് ട്യൂമറുകള്‍ക്ക് കാരണമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ തങ്ങള്‍ പാം ഓയില്‍ സംസ്‌കരിക്കുന്നത് ഉന്നതമായ താപനിലയില്‍ അല്ലെന്നാണ് ഫെരാരോ പറയുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates