1 GBP = 103.97
breaking news

ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പഠനവും പരിശീലനവും സിദ്ധിച്ച നഴ്‌സുമാരെ എൻ എച്ച് എസിൽ റിക്രൂട്ട് ചെയ്യാന്‍ ഹെല്‍ത്ത് സെക്രട്ടറി; പിന്തുണയുമായി ലേബർ പാർട്ടി

ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പഠനവും പരിശീലനവും സിദ്ധിച്ച നഴ്‌സുമാരെ എൻ എച്ച് എസിൽ റിക്രൂട്ട് ചെയ്യാന്‍ ഹെല്‍ത്ത് സെക്രട്ടറി; പിന്തുണയുമായി ലേബർ പാർട്ടി

എന്‍എച്ച്എസില്‍ ആവശ്യത്തിന് നഴ്‌സുമാര്‍ ഇല്ലെന്നത് പുതിയ കാര്യമൊന്നുമല്ല. ബ്രക്‌സിറ്റ് ഹിതപരിശോധന കൂടി കഴിഞ്ഞതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള നഴ്‌സുമാര്‍ പതിയെ സ്ഥലം കാലിയാക്കി തുടങ്ങി. ഇതിന് പുറമെ നഴ്‌സുമാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വിമുഖതയില്‍ മനംമടുത്ത് നിരവധി നഴ്‌സുമാര്‍ ജോലി തന്നെ ഉപേക്ഷിക്കുന്ന ഘട്ടവുമാണ്.

ഈ പ്രതിസന്ധി പരിഹരിക്കാന്‍ വീട്ടിലിരുന്ന് ഡിസ്റ്റന്‍സ് ലേണിംഗിലൂടെ ഡിഗ്രി നേടി ആശുപത്രികളില്‍ ഓണ്‍ ജോബ് ട്രെയിനിംഗ് നേടിയവരെ ട്രെയിനി നഴ്‌സുമാരായി നിയോഗിക്കാനാണ് ഹെല്‍ത്ത് സെക്രട്ടറി ലക്ഷ്യമിടുന്നത്. ഈ പദ്ധതി ഗുണകരമാണെന്ന നിലപാടാണ് ലേബര്‍ പാര്‍ട്ടി പങ്കുവെയ്ക്കുന്നത്. ‘നിലവില്‍ നഴ്‌സുമാര്‍ യൂണിവേഴ്‌സിറ്റിയില്‍ പോയി മൂന്ന് വര്‍ഷം കൊണ്ട് പഠിക്കുന്നതിന്റെ ഭൂരിഭാഗം സമയവും ആശുപത്രിയിലാണ് ചെലവാക്കുന്നത്. ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്റ്റൈല്‍ ട്രെയിനിംഗ് വീട്ടിലിരുന്ന് പഠിക്കാനും പ്രാദേശിക ആശുപത്രിയില്‍ പരിശീലനം നേടാനും വഴിയൊരുക്കും’, ബാസെത്‌ലോ എംപി ജോണ്‍ മാന്‍ പറഞ്ഞു.

ഹോസ്പിറ്റലില്‍ തന്നെ ഇരുന്ന് കമ്പ്യൂട്ടര്‍ വഴി ട്യൂട്ടര്‍മാരില്‍ നിന്നും പഠനം നടത്താം. ചെറിയ ആശുപത്രികളിലേക്ക് കൂടുതല്‍ നഴ്‌സുമാരെ എത്തിക്കാന്‍ ഈ നീക്കം ഗുണം ചെയ്യും. പഠനത്തിന്റെ ഭാഗമായി നഗരങ്ങളിലെ ആശുപത്രില്‍ പരിശീലനം നേടുമ്പോള്‍ താമസിക്കാനും മറ്റും വരുന്ന ചെലവുകളും ഈ രീതിയിലൂടെ ഒഴിവാകും. നഴ്‌സുമാര്‍ക്ക് അപ്രന്റീസ്ഷിപ്പ് പോലുള്ള സേവനമാണ് ഇതുവഴി ലഭിക്കുക.

എന്നാല്‍ താല്‍പര്യമുള്ള നഴ്‌സുമാര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയും ചെയ്യാം. നഴ്‌സിംഗ് ജോലിയില്‍ വൈകി പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും, കുട്ടികളെ പരിപാലിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇത് ഗുണപ്പെടും. പക്ഷെ ആവശ്യത്തിന് ശമ്പളം ലഭ്യമാക്കാതെ തുടര്‍ന്നാല്‍ ഈ റിക്രൂട്ട്‌മെന്റ് പദ്ധതിയും പൊളിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more