1 GBP = 103.95

നേഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് വി എസ് അച്ച്യുതാനന്ദനും രമേശ് ചെന്നിത്തലയും

നേഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് വി എസ് അച്ച്യുതാനന്ദനും രമേശ് ചെന്നിത്തലയും

തിരുവനന്തപുരം: സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ആശുപത്രി അധികൃതരെക്കൊണ്ട് അംഗീകരിപ്പിക്കണമെന്ന് വിഎസ് അച്ചുതാനന്ദന്‍. മാനേജ്‌മെന്റുകളുടെ ധാര്‍ഷ്ട്യം സര്‍ക്കാര്‍ അംഗീകരിക്കരുത്. സുപ്രീം കോടതി പറഞ്ഞിട്ടുള്ള മിനിമം വേതനം ഉറപ്പാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വി.എസിന്റെ പ്രതികരണം. സമരത്തില്‍ ഉറച്ചു നില്‍ക്കാന്‍ നഴ്‌സുമാരും ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജ്‌മെന്റുകളും നയം വ്യക്തമാക്കിയ സാഹചര്യത്തിലാണ് ചെന്നിത്തല മുഖ്യമന്ത്രിയെ നേരിട്ട് ഫോണില്‍ വിളിച്ച് പ്രശ്‌നത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ടത്.

നഴ്‌സുമാരുടെയും ആശുപത്രികളുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ച് സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

ആശുപത്രി അധികൃതര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു.

സമരത്തിനെതിരെ എസ്മ (അവശ്യ സേവന സംരക്ഷണ നിയമം) പ്രയോഗിക്കണമെന്നും സര്‍ക്കാര്‍ മനുഷ്യജീവന് വില കല്‍പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നഴ്‌സുമാര്‍ക്ക് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ മുന്നോട്ട് വന്നിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more