1 GBP = 103.12

ഹോസ്പിറ്റലുകള്‍ അടച്ചിടുമെന്ന ഭീഷണിയുമായി സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകള്‍

ഹോസ്പിറ്റലുകള്‍ അടച്ചിടുമെന്ന ഭീഷണിയുമായി സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകള്‍

തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘശക്തിക്കു മുന്നില്‍ അനുകുല തീരുമാനമെടുത്ത സര്‍ക്കാര്‍ നിലപാടില്‍ സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ കലിപ്പില്‍. പുതിയ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുന്നതിലൂടെ ആശുപത്രി നടത്തികൊണ്ടു പോകാന്‍ കഴിയില്ലന്ന നിലപാടിലാണ് ഈ വിഭാഗം. ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ആശുപത്രികള്‍ അടച്ചിടാനുള്ള ആലോചനയിലാണ് ഒരു വിഭാഗം. ഇതു സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം ചേരും.

സുപ്രീം കോടതി നഴ്‌സുമാരുടെ ശമ്പളവുമായി ബന്ധപ്പെട്ട ഉത്തരവ് അല്ല പുറപ്പെടുവിച്ചതെന്നും നിര്‍ദ്ദേശം മാത്രമാണെന്നുമാണ് ഈ മാനേജ് മെന്റുകളുടെ വാദം. സുപ്രീം കോടതിയെ സമീപിക്കുന്നതിനായി സീനിയര്‍ അഭിഭാഷകരുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ ആശയവിനിമയം നടത്തി വരികയാണ്. സുപ്രീം കോടതി നിയോഗിച്ച കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം നഴ്‌സുമാരുടെ പ്രതിമാസ വരുമാനം ഇരുപതിനായിരം രൂപയാക്കിയാണ് പുതിയ ശമ്പള പരിഷ്‌ക്കരണം കേരളം നടപ്പാക്കുന്നത്. ഇതു സംബന്ധമായ അന്തിമ ഉത്തരവ് മാര്‍ച്ച് അവസാനത്തിനുള്ളില്‍ ഇറക്കാനാണ് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം.

രാജ്യത്ത് ആദ്യമായി സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുന്ന സംസ്ഥാനവും ഇതോടെ കേരളമാകും. 20,000 രൂപയാണ് അടിസ്ഥാന ശമ്പളമായി അടുത്ത മാസം മുതല്‍ നഴ്‌സുമാര്‍ക്ക് ലഭിക്കുക.

 

 

യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷയുടെ നേതൃത്വത്തില്‍ സംഘടന നടത്തിയ സമരത്തോട് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതിലും മുന്‍പ് പറഞ്ഞ വാക്ക് പാലിക്കുന്നതിലും സന്തോഷമുണ്ടെന്ന് നഴ്‌സുമാര്‍ പ്രതികരിച്ചു. കെ.വി.എം ആശുപത്രിയില്‍ വേതന വര്‍ദ്ധനവ് അടക്കം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാരുടെ കാര്യത്തിലും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാല്‍ പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് നഴ്‌സുമാര്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more