1 GBP = 103.92

നഴ്സുമാരുടെ വേതനം: സർക്കാറിന് വിജ്ഞാപനമിറക്കാം; ആശുപത്രി മാനേജ്മെന്‍റിന്‍റെ ഹരജി തള്ളി

നഴ്സുമാരുടെ വേതനം: സർക്കാറിന് വിജ്ഞാപനമിറക്കാം; ആശുപത്രി മാനേജ്മെന്‍റിന്‍റെ ഹരജി തള്ളി

കൊച്ചി: നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുടെ ഹരജി ഹൈകോടതി തള്ളി. മിനിമം വേതനം വർധിപ്പിച്ച് സർക്കാരിനു വിജ്ഞാപനമിറക്കാൻ ഹൈകോടതി അനുമതി നൽകി. ആവശ്യമെങ്കിൽ‌ സർക്കാരിന് ആശുപത്രി മാനേജ്മെന്‍റുമായി ചർച്ച നടത്താം. അന്തിമ വിജ്ഞാപനം ഇറങ്ങിയതിനു ശേഷം ആവശ്യമുണ്ടെങ്കിൽ‍ കോടതിയെ സമീപിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി.

നഴ്സുമാരുൾപ്പെടെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കാൻ ഹൈകോടതി പ്രതിനിധികളുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഹൈകോടതി സ്​റ്റേ ചെയ്​ത കരട് വിജ്ഞാപനത്തി​​​​​​െൻറ കാര്യത്തിൽ വിട്ടുവീഴ്​ചയില്ലെന്ന്​ നഴ്സുമാരുടെ പ്രതിനിധികൾ നേരത്തെ അറിയിച്ചിരുന്നു.

നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളില്‍ ഏപ്രില്‍ 15ന് ​പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാൻ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ​ തീരുമാനിച്ചിരുന്നു. 20നു ശേഷം അനിശ്ചിതകാല സമരമടക്കമുള്ള പ്രതിഷേധത്തിലേക്ക്​ നീങ്ങുമെന്നും യു.എൻ.എ പ്രസിഡൻറ് ജാസ്മിൻ ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more