1 GBP =

നഴ്‌സുമാരുടെ മിനിമം വേതനം: സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന​ ആവശ്യം സുപ്രീംകോടതി തള്ളി

നഴ്‌സുമാരുടെ മിനിമം വേതനം: സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന​ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ആശുപത്രി മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. മിനിമം വേതനം സംബന്ധിച്ച സർക്കാരിന്റെ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ഹർജിയിൽ ഒരുമാസത്തിനകം തീർപ്പുണ്ടാകണമെന്ന് ഹൈക്കോടതിയ്‌ക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കി കൊണ്ടുള്ള സർക്കാർ വിജ്ഞാപനം ചട്ടങ്ങൾ മറികടന്നു കൊണ്ടാണെന്ന വാദമാണ് മാനേജ്മെന്റുകൾ സുപ്രീം കോടതിയിൽ ഉന്നയിച്ചത്. എന്നാൽ നിലവിൽ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ സുപ്രീം കോടതി തിരിച്ചയക്കുകയായിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more